മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ യുഡിഎഫ് തരംഗം; മൈക്രോ മാനേജ്‌മെന്റ് പാളി ഇടതുപക്ഷം
കൊച്ചി: തൃക്കാക്കരയിലെ ആദ്യ മൂന്ന് റൗണ്ട് വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ യുഡിഎഫ് തരംഗം. പിടി തോമസിനെയും മറികടന്ന് ഉമ തോമസിന്റെ ഭൂരിപക്ഷം 6041 വോട്ടുകള്‍ക്കാണ് ലീഡ്. ആറായിരം വോട്ടുകളും കടന്നാണ് മുന്നേറ്റം. ഏറ്റവും അമ്പരിപ്പിക്കുന്നത്. ആദ്യ റൗണ്ടിലെ ലീഡായിരുന്നു. പിടി തോമസ് നാലായിരം വോട്ടിന്റെ ലീഡ് 2021ല്‍ എത്തിയത് നാലാം റൗണ്ടിലാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ ആ നേട്ടത്തെ മറികടന്നിരിക്കുകയാണ് ഉമ. അതേസമയം പിടി തോമസ് ആറായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയത് ഏഴാം റൗണ്ടിലായിരുന്നു. നിലവിലെ സ്ഥിതി വെച്ച് പിടി തോമസിന് കിട്ടിയതിന്റെ ഇരട്ടി വോട്ടുകളാണ് ഉമയ്ക്ക് ഈ ഘട്ടത്തില്‍ കിട്ടിയിരിക്കുന്നത്.

അതേസമയം പിണറായി വിജയന് വ്യക്തിപരമായുള്ള തിരിച്ചടിയാണ് ഇത്. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് അദ്ദേഹം പ്രചാരണം നടത്തിയത്. സഭകളുടെ പിന്തുണ വരെ നേടാനും എല്‍ഡിഎഫ് ശ്രമിച്ചിരുന്നു. എം സ്വരാജിനും മന്ത്രി പി രാജീവിനും മണ്ഡലത്തില്‍ ചുമതല നല്‍കി. എംഎല്‍എമാരെയും മന്ത്രിമാരെയും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യിച്ചായിരുന്നു എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തനം ചിട്ടയായ രീതിയിലായിരുന്നു. എന്നാല്‍ എവിടെയാണ് പിഴച്ചതെന്ന് എല്‍ഡിഎഫ് പരിശോധിക്കേണ്ടി വരും. വലിയ തിരിച്ചടി തന്നെയാണിത്.
കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിന് ഇത് വന്‍ വിജയമായി മാറിയിരിക്കുകയാണ്. വിഡി സതീശന്‍ മുന്നില്‍ നിന്ന് നയിച്ചെന്ന് പറയാം. ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെയെല്ലാം ഒപ്പം നിര്‍ത്താന്‍ സതീശന് സാധിച്ചു. ബെന്നി ബെഹനാന്‍ ആദ്യ ഘട്ടത്തില്‍ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ സതീശന്‍ നേരിട്ടെത്തി ഇത് പരിഹരിച്ചു. തൃക്കാക്കരയില്‍ വോട്ട് കുറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു സതീശന്‍. ഈ പ്രഖ്യാപനം കൃത്യമായി തന്നെ ഫലിച്ചിരിക്കുകയാണ്. ഉമയുടെ ലീഡ് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ ചിട്ടയായ പ്രവര്‍ത്തനം വിജയമായി എന്നാണ്.
അതേസമയം ഓരോ ഘട്ടത്തിലും ഉമ തോമസിന്റെ വോട്ട് കൂടുന്നത് കോണ്‍ഗ്രസ് ക്യാമ്പിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും, കെ റെയിലിനെയും ശക്തമായി എതിര്‍ക്കാനുള്ള ആത്മവിശ്വാസം ഇതോടെ യുഡിഎഫ് ക്യാമ്പിന് ലഭിക്കും. സര്‍ക്കാരിന് വരാനിരിക്കുന്നത് കരുത്താര്‍ജിച്ച യുഡിഎഫിനെയായിരിക്കുമെന്നാണ് ഉറപ്പായിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന എല്ലാ പ്രതിഷേധങ്ങളെയും മറികടക്കാന്‍ വിഡി സതീശനും കെ സുധാകരനും സാധിക്കും. പാര്‍ട്ടിക്കുള്ളില്‍ തന്നെ സതീശന്‍ ശക്തനാവും. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിട്ടവരൊക്കെ ഈ വിജയത്തോടെ അപ്രസക്തരായിരിക്കുകയാണ്. കെവി തോമസിനാണ് വന്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications