തൃക്കാക്കര പിടിക്കാന്‍ എല്‍ഡിഎഫിന്റെ മാസ്റ്റര്‍ പ്ലാന്‍; ഓരോ ബൂത്തുകളിലും അവരെത്തും, വന്‍ പദ്ധതി
കൊച്ചി: ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് തൃക്കാക്കര. ഓരോ സ്ഥാനാര്‍ത്ഥിയും വിജയം ഉറപ്പിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും, യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും പ്രചാരണ തിരക്കിലാണ്. വിജയത്തില്‍ കുറവൊന്നും ഇരു മുന്നണികളും തൃക്കാക്കരയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയതോടെ ഇടതു ക്യാമ്പില്‍ ആവേശം ഇരട്ടിയായിട്ടുണ്ട്.

മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതിന് പിന്നാലെ വിപുലമായ പദ്ധതിയാണ് എല്‍ ഡി എഫ് ആവിഷ്‌കരിക്കുന്നത്. ഇടതുമുന്നണി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. മണ്ഡലത്തില്‍ ഇടത് എം എല്‍ എമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനം. ബൂത്ത് തലത്തില്‍ എം എല്‍ എമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് തീരുമാനം.

രണ്ട് ബൂത്തിന്റെ ചുമതല വരെയാണ് ഓരോ എം എല്‍ എമാര്‍ക്കും നല്‍കിയിട്ടുള്ളത്. മന്ത്രിമാര്‍ക്ക് മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് മറ്റ് ചുമതലകള്‍ ഏറെയുള്ള സാഹചര്യത്തിലാണ് എം എല്‍ എമാരെ പ്രധാന ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതോടെ വിപുലമായ പ്രചാരണ പദ്ധതികളാണ് എല്‍ ഡി എഫ് ക്യാമ്പില്‍ നടക്കുന്നത്.

സി പി എമ്മില്‍ നിന്ന് 50, സി പി ഐയില്‍ നിന്ന് 13, കേരള കോണ്‍ഗ്രസില്‍ നിന്ന് 5 എന്നിങ്ങനെയാണ് ക്യാമ്പ് ചെയ്യുന്ന എം എല്‍ എമാരുടെ നിര. 164 ബൂത്തുകളാണ് തൃക്കാക്കരയിലുള്ളത്. ഇവിടെ തിരഞ്ഞെടുപ്പ് കഴിയും വരെ എം എല്‍ എമാരുണ്ടാകും. യു ഡി എഫ് മണ്ഡലത്തിന്റെ അടിത്തട്ട് ഇളക്കി പ്രചാരണം ശക്തമാക്കാനാണ് എല്‍ ഡി എഫ് പദ്ധതി.

കൂടാതെ വനിത വോട്ട് ഉറപ്പിക്കാന്‍ വനിത മന്ത്രിമാരും എം എല്‍ എമാരും പ്രചാരണത്തില്‍ രംഗത്തിറങ്ങും. അതേസമയം, കഴിഞ്ഞ ദിവസം എല്‍ ഡി എഫ് ക്യാമ്പില്‍ ആവേശം ഉണര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയിരുന്നു. കോണ്‍ഗ്രസിനയും ബി ജെ പിയെയും കുടയുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.

മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിന് എതിരെ വലിയ തോതില്‍ ആക്രമണം പ്ലാന്‍ ചെയ്യുകയാണ് സംഘപരിവാര്‍. കേന്ദ്രം ഭരിക്കുന്നവര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരെയും ആക്രമണം നടക്കുന്നു. സംഘപരിവാര്‍ അവരുടേതായ ലോകമാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ സ്ഥാനമില്ലാത്തവരെ നിഷ്‌കാസനം ചെയ്യാനാണ് ശ്രമം. എന്നാല്‍, ഇന്നത്തെ കോണ്‍ഗ്രസ് ്‌വാക്കാല്‍പോലും അതിനെ നേരിടുന്നില്ല. സംഘപരിവാറിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications