കൊച്ചി കായലില്‍ പറന്നിറങ്ങി സീ പ്ലെയിന്‍; സ്വീകരണം നല്കി നാവികസേന, സവിശേഷതകള്‍ അറിയാം..
കൊച്ചി: കൊച്ചി കായലില്‍ പറന്നിറങ്ങി സി പ്ലെയിന്‍. മാലദ്വീപില്‍ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനം കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ വില്ലിംഗ്ഡണ്‍ ദ്വീപിനിടയില്‍ വെണ്ടുരുത്തി ചാനലിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ധനം നിറച്ചതിന് ശേഷം വിമാനം മൂന്ന് മണിക്ക് യാത്ര പുനരാരംഭിച്ചു.

നേവല്‍ ജെട്ടിക്ക് സമീപമുള്ള ഇന്ത്യ ഒയില്‍ സംവിധാനത്തില്‍ നിന്നാണ് വിമാനം ഇന്ധനം നിറച്ചത്. വൈകീട്ട് ഗോവയിലും ഇറങ്ങി മാണ്ഡോവി നദിയിലെ വിശ്രമത്തിന് ശേഷം ഇന്ന് ഉച്ചയോടെ വിമാനം ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കേവാദി നദിയില്‍ പറന്നിറങ്ങി.
19 സീറ്റുകളുള്ള ട്വിന്‍ ഓട്ടര്‍ 300 വിമാനമാണിത്. ഇതില്‍ 14 സീറ്റ് മാത്രമാണ് യാത്രക്കാര്‍ക്കുള്ളത്. കെവാദിയ- അഹമ്മദാബാദ് റൂട്ടില്‍ ദിവസം എട്ട് സര്‍വീസുകളാണ് വിമാനം നടത്തുക. സ്പൈസ് ജെറ്റാണ് വിമാനത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. സര്‍വീസിന്റെ ഉദ്ഘാടനം സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികമായ 31ന് നടക്കും,
കൊച്ചിയില്‍ ഇറങ്ങിയ വിമാനത്തെ ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എകെ ചാവ്ലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. 1953 ഫെബ്രുവരി 4ന് കൊച്ചിയില്‍ സീ പ്ലെയിന്‍ ഇറങ്ങിയത് സേന അധികൃതര്‍ സ്മരിച്ചു. സിയാല്‍, സ്പൈസ് ജെറ്റ് അധികൃതര്‍ സ്ഥലത്തുണ്ടായിരുന്നു. അതേസമയം, കൊച്ചി- ലക്ഷദ്വീപ് യാത്രയ്ക്ക് സീ പ്ലെയിന്‍ യാത്രയ്ക്കുള്ല സാധ്യതകള്‍ ഏറെയാണ്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications