ലഹരി അടിമകള്‍ക്ക് 'പാര്‍ട്ടി ഡ്രഗ്': ആവശ്യക്കാര്‍ ടെലഗ്രാം വഴി എത്തും, പിടിയിലായത് വന്‍ സംഘം
കൊച്ചി: എറണാകുളത്ത് വന്‍ ലഹരി വേട്ട. പാര്‍ട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന 6 ഗ്രാം എം ഡി എം എയാണ് പരിശോധനയില്‍ എക്സൈസ് കണ്ടെടുത്തത്. സംഭവത്തില്‍ രമ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ആവശ്യക്കാരെ കണ്ടെത്തി മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന തൃക്കാക്കര കങ്ങരപ്പടി മില്ലുംപടി സ്വദേശി ബിപിന്‍ മോഹന്‍ (32 വയസ്സ്), കോട്ടയം കല്ലറ മുണ്ടാര്‍ സ്വദേശി അജിത്ത് പി.കെ (23 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്.

ടെലഗ്രാം വഴിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളായ ഇവര്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ എക്സൈസ് സംഘത്തിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ചു. പാര്‍ട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന 6 ഗ്രാം എം ഡി എം എയാണ് പരിശോധനയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്.

പ്രതികളില്‍ നിന്ന് നിരവധി യുവാക്കള്‍ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചന കിട്ടിയിട്ടുണ്ട്. കാക്കനാട് ഒരു ഇടത്താവളമാക്കി വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് സിറ്റി മെട്രോ ഷാഡോ ടീമിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ താമസിക്കാതെ ഓണ്‍ലൈന്‍ മുഖേന ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു മയക്ക് മരുന്ന് ഇടപാട്.

'ആ കൃപാസനം അത്ഭുതം എങ്ങനെ എഴുതണം എന്നറിയില്ല', ധന്യയ്ക്ക് പിറകെ നടി അശ്വതിയും, കുറിപ്പ് വൈറൽ
വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് മാറുകയും, വ്യത്യസ്ത മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ ഇവരുടെ ഇടപാടുകള്‍ കണ്ടെത്തുക ദുഷ്കരമായിരുന്നു. കാക്കനാട് ഭാഗങ്ങളില്‍ നീരീക്ഷണം ശക്തമാക്കി വരുന്നതിനിടയില്‍ ഇവര്‍ തൃക്കാക്കര കങ്ങരപ്പടിയിലുള്ള ഒരു ഹോട്ടലില്‍ താമസിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്.

എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ എസ്. സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസര്‍ അജിത്കുമാര്‍ എന്‍.ജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.ഡി. ടോമി, ദിനോബ് പി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പി. അനിമോള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഗുജറാത്തില്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുന്നു? ആം ആദ്മി പുതിയ ബദലാകുമോ?
അതേസമയം, അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ടയും നടന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ നേതൃത്വത്തിലുള്ള പതിവ് പരിശോധനയ്ക്കിടയിലാണ് കല്ലട വോള്‍വോ ബസില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. യാത്രക്കാരനായ പുനലൂര്‍ സ്വദേശി ഷെഹീര്‍ എന്ന യുവാവില്‍ നിന്ന് 4.069 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.

എക്സിറ്റ് പോള്‍ വിജയം കണ്ട് അവേശഭരിതരാവണ്ട: പാളിപ്പോയ പ്രവചനങ്ങള്‍ നിരവധിയുണ്ട്
ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതില്‍ നിന്നും കൂട്ട് പ്രതികള്‍ വേറെ ഉണ്ടെന്നും അവര്‍ ബസിനു പിന്നാലെ കാറില്‍ വരുന്നുണ്ടെന്നും മനസ്സിലായി. മധുരയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് തിരുവനന്തപുരത്തു വച്ച് മൂവരും ചേര്‍ന്ന് പങ്ക് വച്ച് കൊണ്ടുപോകാനായിരുന്നു പദ്ധതി. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഷെഹീറിനെ കഞ്ചാവുമായി വോള്‍വോ ബസില്‍ കയറ്റി വിട്ടത്.