ജില്‍സിന്റെ രാജി; പിറവം നഗരസഭ ഭരണം പിടിക്കാന്‍ യുഡിഎഫ്, വിപ്പ് പ്രശ്നമാവില്ല, എല്‍ഡിഎഫിന് ആശങ്ക
എറണാകുളം: പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായത്. സിപിഎം അംഗമായ സിന്ധുമോള്‍ ജേക്കബിനെ പിറവത്ത് സ്ഥാനാര്ത്ഥിയായിക്കയിതിനെതിരെ പൊട്ടിത്തെറിച്ച് മണ്ഡലത്തില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ജില്‍സ് പെരിയപുരം രംഗത്തെത്തുകയായിരുന്നു. ജോസ് കെ മാണി തന്നോട് ചെയ്തത് കൊടും ചതിയാണെന്നും സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജിൽസ് ആരോപിച്ചു. സ്ഥാനാർഥിയായി നിൽക്കാൻ പണം വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. എന്റെ കൈയിൽ പണമില്ല, അതാണ് പ്രശ്മെന്നുമായിരുന്നു ജില്‍സ് വ്യക്തമാക്കിയത്. ജില്‍സ് പാര്‍ട്ടി വിട്ടതോടെ പിറവത്തെ നഗരസഭ ഭരണത്തിനും ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

പിറവം നഗരസഭ
കേരള കോണ്‍ഗ്രസ് എം വിട്ടെങ്കിലും തല്ക്കാലം മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നാണ് പിറവം നഗരസഭ കൗണ്‍സിലര്‍ കൂടിയായ ജില്‍സ് പെരിയപുരം വ്യക്തമാക്കുന്നത്. ജെ ജോസഫ് വിഭാഗം ക്ഷണിച്ചിട്ടുണ്ട്. പക്ഷേ നിലവിലെങ്ങോട്ടുമില്ല, ജനങ്ങള്‍ക്ക് വേണ്ടി സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിക്കുന്നു. എന്നാല്‍ ജില്‍സ് പെരിയപുരത്തിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമം ജോസഫ് വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് പാളയത്തിലേക്ക്
ജില്‍സ് യുഡിഎഫ് പാളയത്തിലേക്ക് പോയാല്‍ ജോസ് കെ മാണിക്ക് മാത്രമല്ല ഇടതുമുന്നണിക്ക് വരെ അത് തിരിച്ചടിയായേക്കും. ഏറെക്കാലത്തിന് ശേഷം അധികാരത്തില്‍ എത്തിയ പിറവം നഗരസഭ ഭരണം നഷ്ടമാവാനുള്ള സാധ്യതയും ജില്‍സിന്റെ കൂടുമാറ്റത്തോടെ ഉണ്ടാവും. ജിൽസ് പെരിയപ്പുറം യു ഡി എഫിലേക്ക് മാറിയാൽ എൽ ഡി എഫിനും യു ഡി എഫിനും തുല്യ സീറ്റ് നിലയിലാകും.

നറുക്കെടുപ്പിലൂടെ
27 അംഗ പിറവം നഗരസഭയില്‍ ഒരാള്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് 26 പേരാണ് കൗണ്‍സിലില്‍ ഇപ്പോള്‍ ഉള്ളത്. ഇതില്‍ ജില്‍സ് അടക്കം 14 പേരായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്. പ്രതിപക്ഷത്ത് 12 പേരും. ജില്‍സ് യുഡിഎഫ് പാളയത്തിലെത്തിയാല്‍ ഭരണ പക്ഷത്തും പ്രതിപക്ഷത്തും 13 പേരാവും. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നറുക്കെടുപ്പിലൂടെ വീണ്ടും ചെയർപേഴ്സണനെയും വൈസ് ചെയർ പേഴ്സണനെയും തെരഞ്ഞെടുക്കേണ്ടി വരും.

യുഡിഎഫ് നേതാക്കള്‍
ജില്‍സിന്റെ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ സമീപിച്ചിട്ടുണ്ട്. മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ ജില്സിനോട് കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടും. എന്നാല്‍ പാർട്ടിയിൽ നിന്ന് രാജി വെച്ചു എങ്കിലും നഗരസഭ കൗൺസിലർ സ്ഥാനം രാജി വെക്കില്ല എന്നാണ് ജില്‍സ് പെരിയപുരത്തിന്റെ നിലപാട്.

പിജെ ജോസഫ് വിഭാഗവും
തന്നെ പിറവം നഗരസഭയിലേക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, നാട്ടുകാര്‍ ആണെന്നും അദ്ദേഹം പറയുന്നു. പിറവം നഗരസഭയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരംഗം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ ജില്സിന് വിപ്പ് നൽകാനും പാർട്ടിക്ക് ആവില്ല. ഇതും കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസും പിജെ ജോസഫ് വിഭാഗവും അദ്ദേഹത്തെ സമീക്കാന്‍ ഒരുങ്ങുന്നത്.

അവിശ്വാസം
ജില്‍സ് യുഡിഎഫ് പക്ഷത്തേക്ക് മാറിയാലും അവിശ്വാസ പ്രമേയം കൊണ്ടുവാരാന് കാത്തിരിക്കേണ്ടി വരും. ഒരു ഭരണ സമിതി അധികാരം ഏറ്റെടുത്ത് ആറുമാസം കഴിഞ്ഞാല്‍ മാത്രമെ ആ ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. അതിനാല്‍ പെട്ടെന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടമാവില്ല. എന്നാല്‍ ജൂണില്‍ യുഡിഎഫിന് അവിശ്വാസം കൊണ്ട് വരാം.

യുഡിഎഫ് ശ്രമം
അപ്പോഴേക്കും ജില്‍സിനെ തങ്ങളുടെ പക്ഷത്ത് അടിയുറച്ച് നിര്‍ത്തുക എന്നുള്ളതാണ് യുഡിഎഫ് ശ്രമം. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയാക്കാം എന്ന് തുടങ്ങിയതടക്കമുള്ള വാഗ്ദാനാങ്ങളാണ് നല്‍കിയതെന്നാണ് സൂചന. അതേസമയം കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെങ്കിലും ജിൽസ് യു ഡി എഫിലേക്ക് പോകില്ല എന്നാണ് എൽ ഡി എഫിലെ പ്രതീക്ഷ. ജില്‍സിനെ അനുനയിപ്പിക്കാന്‍ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നേരിട്ട് എത്തുകയും ചെയ്തിരുന്നു.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications