ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയില്‍, കുട്ടികളെ പുറത്താക്കി ജപ്തി: പൂട്ടുപൊളിച്ച് എംഎല്‍എ
എറണാകുളം : കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് ജപ്തി നടപടികളുമായി മുന്നോട്ട് പോയി ബാങ്ക് ഉദ്യോഗസ്ഥര്‍. ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കിയാണ് നിയമനടപടികളുമായി ബാങ്ക് മുന്നോട്ട് പോയത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തി.
ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് പൊളിച്ചു. കുടുംബത്തിന് പണം അടയ്ക്കാന്‍ സാവകാശം നല്‍കണമെന്നും ബാങ്ക് ഉദ്യോഗസ്ഥരോട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ അജേഷിന്റെ വീടാണ് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഒരു ലക്ഷം രൂപയാണ് ലോണ്‍ ആയി ഇയാള്‍ ബാങ്കില്‍ നിന്ന് എടുത്തിരുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങുകയായിരുന്നു. പലിശ ഉള്‍പ്പടെ 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ സമയത്താണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയത്. ജപ്തി നടപടിക്കായി ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട് ജപ്തി ചെയ്തതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുകയായിരുന്നു കുട്ടികള്‍. നാട്ടുകാര്‍ ചേര്‍ന്നാണ് വിവരം സ്ഥലം എംഎല്‍എയെ അറിയിച്ചത്.

സ്ഥലത്ത് എത്തിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെ പൊലീസ് തടഞ്ഞെങ്കിലും എം.എല്‍.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബാങ്കിന്റെ നടപടി വളരെ മോശമായിപ്പോയി എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. സുഖമില്ലാതെ ചികിത്സയില്‍ കഴിയുന്ന കുടുംബനാഥന് പൈസ തിരിച്ച് അടക്കാനുള്ള സാവകാശം നല്‍കണമെന്ന് മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications