ആല്ഫാഫ്ളാറ്റിന്റെ കായലില്‍ വീണ അവശിഷ്ടങ്ങള്‍ ഇതുവരേയും നീക്കിയില്ല; സമരത്തിലേക്ക്
നെട്ടൂര്‍: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച ആല്‍ഫാ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങള്‍ ഇതുവരേയും കായലില്‍ നിന്നും നീക്കിയില്ലെന്ന് പരാതി. ഫ്ളാറ്റ് പൊളിച്ച 7 മാസമായിട്ടും അവശിഷ്ടം നീക്കം ചെയ്യാത്തതിനാല്‍ പ്രതിഷേധിത്തിനിറങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
ഫ്ലാറ്റ് പൊളിക്കുമ്പോള്‍ സമീപത്തെ വീടുകളിലേക്ക് പതിയാതിരിക്കാനായി ഇരട്ട ടവറില്‍ ഒന്നിന്റെ 30 ഭാഗമാണ് കായലില്‍ വീഴ്ത്തിയത്. അതേസമയം കായലില്‍ നിന്നും ഇത് പൂര്‍ണ്ണമായും നീക്കം ചെയ്തെന്നാണ് കരാറുകാരായ വിജയ് സ്റ്റീല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ റിപ്പോര്‍ട്ടും നല്കി.

എന്നല്‍ മണ്ണുമാന്തി യന്ത്രത്തിന് എത്താവുന്നിടത്തോളം അവശിഷ്ടങ്ങള്‍ മാത്രം നീക്കിയാണ് പൂണമായും ഇത് മാറ്റിയെന്ന റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നതെന്ന് പ്രതിഷേധത്തിനൊരുങ്ങുന്ന ആവണി സംഘം ആരോപിക്കുന്നു. അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കിയില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് ആവണിസംഘത്തിന്റെ തീരുമാനം.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ളാറ്റുടമകള്‍ മുന്നോട്ട് വന്നിരുന്നു. നടന് സൗബിന് ഷാഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലെസ്സി എന്നിവര്‍ക്കും നടി ആന്‍ അഗസ്റ്റിന്, ക്യാമറാമാന് ജോമോന് ടി ജോണ്‍ ദമ്പതികള്‍ക്കും മരടില്‍ ഫ്ളാറ്റുകള്‍ ഉണ്ടായിരുന്നു. ഇവര്‍ സുപ്രീംകോടതി ഉത്തരകവിനെതിരെ രംഗത്ത് വന്നിരുന്നു.
താമസക്കാരുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് എന്നാണ് മേജര്‍ രവി ആരോപിച്ചത്. സിനിമാക്കാരാണെങ്കിലും തങ്ങള്‍ക്ക് കോടികളുടെ സമ്പാദ്യമൊന്നും ഇല്ലെന്നും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ഫ്ളാറ്റ് വാങ്ങിയത് എന്നും മേജര്‍ രവി അന്ന് പറഞ്ഞിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications