Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണീരണിഞ്ഞ് കബനി; ബേബിയുടെയും മക്കളുടെയും വിയോഗം താങ്ങാനാവാതെ കബനിഗിരി!!

പുല്‍പ്പള്ളി: അവധിക്കാലം ചെലവഴിക്കാന്‍ ഒത്തുകൂടിയ അച്ഛനും മക്കള്‍ക്കും കബനിപുഴയില്‍ ദാരുണാന്ത്യം. കബനിഗിരി ചക്കാലക്കല്‍ സ്‌കറിയയും (ബേബി) മക്കളായ ആനി, അജിത്ത് എന്നിവരും ബന്ധുവീട്ടില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളായ സെലിന്‍, മിഥുല, അലീന എന്നിവര്‍ ഉച്ചക്കുശേഷമുള്ള സമയം ചെലവഴിക്കാനായിട്ടായിരുന്നു കബനിയുടെ ഒഴുക്ക് കുറഞ്ഞ മഞ്ഞാടിക്കടവില്‍ എത്തിയത്.

പുഴയുടെ നടുവിലെ പാറക്കെട്ടിന് മുകളില്‍ ആടിയും പാടിയും ഇവര്‍ ഏറെനേരം ചെലവഴിച്ചു. ഇതിനിടെ കാല്‍ വഴുതി ആനി പുഴയിലേക്ക് വീഴുകയായിരുന്നു. അനിയന്ത്രിതമായ മണലൂറ്റല്‍ മൂലം കയമായി മാറിയ സ്ഥലത്തായിരുന്നു ആനി വീണത്. ആനിയെ രക്ഷപ്പെടുത്താന്‍ അച്ചനും സഹോദരനും ശ്രമിക്കുന്നതിനിടെ ഇവരും കയത്തില്‍ താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റുമൂന്ന് കുട്ടികള്‍ ഉറക്കെ നിലവിളിച്ച് കരയിലേക്ക് ഓടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു.

wyd

ആദ്യം സ്‌കറിയയെയാണ് പുഴയില്‍ നിന്നും കരക്കെത്തിച്ചത്. പിന്നീടാണ് അജിത്തിനെയും ആനിയേയും കരക്കെത്തിച്ചത്. സംഭവസ്ഥലത്തുവച്ചുതന്നെ ബേബി മരണപ്പെട്ടിരുന്നു. മക്കളായ അജിത്തിനും ആനിക്കും ജീവന്റെ തുടിപ്പികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനിടെ ജീവനുകള്‍ പൊലിഞ്ഞു. നാട്ടുകാര്‍ ചേര്‍ ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. മിലിട്ടറിയില്‍ നിന്നും വിരമിച്ചശേഷം വീട്ടില്‍ കൃഷി കാര്യങ്ങളും മറ്റുമായി കഴിഞ്ഞുകൂടുകയായിരുന്നു സ്‌കറിയ. മകന്‍ അജിത്ത് ഡിഗ്രിക്കുശേഷം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. തുടര്‍ പഠനത്തിന് ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. മകള്‍ ആനി ഈങ്ങാപുഴ ലിസ കോ ളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

അപകട വിവിരം അറിഞ്ഞയുടന്‍ ആളുകള്‍ പുഴയരികിലും മറ്റും തടിച്ചുകൂടി. രക്ഷാപ്രവര്‍ത്തനത്തിലും നിരവധി പേര്‍ പങ്കാളികളായി. മൃതദേഹങ്ങള്‍ ആശു പത്രിയില്‍ എത്തിച്ചപ്പോള്‍ ആളുകളുടെ ഒഴുക്കായിരുന്നു മൃതദേഹങ്ങള്‍ പജന്റപള്ളി ഗവ. ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. പിന്നീട് മാനന്തവാടി ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മഴവെള്ളപ്പാച്ചിലോ കനത്ത മഴയോ ഇല്ലാതിരുന്നിട്ട് കൂടി നടന്ന കൂട്ടമരണം വിശ്വസിക്കാന്‍ പ്രയാസപപെടുകയാണ് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞവര്‍ഷം ബാണാസുര ഡാം റിസര്‍വ്വോയറിലെ മുങ്ങിമരണത്തിന് പിന്നാലെ വീണ്ടും കൂട്ടമരണം നടന്നതിന്റെ ആധിയിലാണ് ജില്ല. 2017 ജൂലൈ 16ന് രാത്രി ബാണാസുരസാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മുങ്ങി നാലുപേര്‍ മരിച്ചതാണ് ജില്ലയില്‍ ഏറ്റവുമൊടുവിലുണ്ടായ വലിയദുരന്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+