Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയ്ക്കിന്ന് 'ഹാപ്പി ബര്‍ത്ത് ഡേ'... ചില രഹസ്യങ്ങള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 65 വയസ്സ് തികഞ്ഞിരിയ്ക്കുന്നു. ഒരു ചായ വില്‍പനക്കാരനില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെയെത്തിയ ജീവിതമാണ് മോദിയുടേത്.

ഇതിനിടെ അദ്ദേഹം ഒരു പാട് ആരോപണങ്ങള്‍ക്കും വിധേയനായി. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഇപ്പോഴും എതിരാളികള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്.

നരേന്ദ്രമോദിയുടെ ജീവിതത്തെ കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും ഒരുവിധം അറിയാം. അതില്‍ അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങളും ഉണ്ട്!!!

ദാരിദ്ര്യത്തില്‍ നിന്ന്

ദാരിദ്ര്യത്തില്‍ നിന്ന്

നരേന്ദ്ര മോദിയുടെ ചെറുപ്പകാലം ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. അമ്മ ഹീരാബെന്‍ വീട്ടുജോലിയ്ക്ക് പോയിട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

ഫോട്ടോ പ്രേമം

ഫോട്ടോ പ്രേമം

നരേന്ദ്രമോദിയെ പലരും കളിയാക്കുന്നത് അദ്ദേഹത്തിന്റെ ഫോട്ടോ പ്രേമവും സെല്‍ഫി പ്രേമവും പറഞ്ഞാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് വീട്ടിലെ കല്യാണങ്ങള്‍ക്ക് പോലും ഫോട്ടോഗ്രാഫറെ വിളിച്ച് ഫോട്ടോയെടുക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.

 കള്ള് കുടിയ്ക്കില്ല, പുക വലിയ്ക്കില്ല

കള്ള് കുടിയ്ക്കില്ല, പുക വലിയ്ക്കില്ല

നരേന്ദ്ര മോദി മദ്യപിയ്ക്കില്ല, പുകവലിയ്ക്കുകയും ഇല്ല. അദ്ദേഹം ഒരു സമ്പൂര്‍ണ സസ്യഭുക്ക് കൂടിയാണ്.

ചെറുപ്പത്തിലെ കൃത്യങ്ങള്‍

ചെറുപ്പത്തിലെ കൃത്യങ്ങള്‍

1965 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് നരേന്ദ്ര മോദി കൗമാരക്കാരനാണ്. അന്ന് ഒരു സന്നദ്ധ സേവകനായി സൈന്യത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഗുജറാത്ത് വെള്ളപ്പൊക്കകാലത്തും ജനങ്ങളെ സഹായിക്കാന്‍ അദ്ദേഹം ഉണ്ടായിരുന്നു.

വസ്ത്രങ്ങളിലെ രഹസ്യം

വസ്ത്രങ്ങളിലെ രഹസ്യം

നരേന്ദ്ര മോദി ഇപ്പോള്‍ ഒരു ഫാഷന്‍ ഐക്കണാണ്. എന്നാല്‍ അദ്ദേഹം ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അഹമ്മദാബാദിലെ ജേഡ് ബ്ലൂ എന്ന കമ്പനിയുടെ വസ്ത്രങ്ങള്‍ മാത്രമാണ് മോദി പൊതുവേ ധരിയ്ക്കാറുള്ളത്.

പിറന്നാൾ അനുഗ്രഹം

പിറന്നാൾ അനുഗ്രഹം

എല്ലാ പിറന്നാല്‍ ദിനങ്ങളിലും മോദി അനുഗ്രഹം തേടി ഒരാളുടെ അടുത്തെത്താറുണ്ട്... മറ്റാരുമല്ല, സ്വന്തം അമ്മയായ ഹീരാബെന്നിനടുത്ത്.

മോദിയുടെ ഹോബികള്‍

മോദിയുടെ ഹോബികള്‍

എന്തൊക്കയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഹോബികള്‍...? കവിതയെഴുത്തും ഫോട്ടോ പിടിത്തവും തന്നെ.

സന്യാസിയാവാന്‍ കൊതിച്ചു, പക്ഷേ...

സന്യാസിയാവാന്‍ കൊതിച്ചു, പക്ഷേ...

രാഷ്ട്രീയം ആയിരുന്നല്ലത്രെ ചെറുപ്പകാലത്ത് മോദിയുടെ ലക്ഷ്യം. സന്യാസിയാവാനായിരുന്നു ആഗ്രഹം. എന്നാല്‍ രാമകൃഷ്ണ മിഷനെ സമീപിച്ച മോദിയെ മൂന്ന് തവണയും അവര്‍ തള്ളി.

ഉറങ്ങാമനുഷ്യന്‍

ഉറങ്ങാമനുഷ്യന്‍

എട്ട് മണിക്കൂര്‍ ഉറങ്ങണം എന്നൊക്കെയാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി എത്രനേരം ഉറങ്ങാറുണ്ടെന്നറിയാമോ... ദിവസവും അഞ്ച് മണിക്കൂര്‍ മാത്രം!!!

അമ്മയുടെ ഉപദേശം

അമ്മയുടെ ഉപദേശം

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ അമ്മ ഹീരാബെന്‍ നരേന്ദ്ര മോദിയ്ക്ക് ഒരു ഉപദേശം നല്‍കിയിരുന്നു. മകനേ, ഒരിയ്ക്കലും കോഴ വാങ്ങരുതെന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+