Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഹൈദരാബാദ്: ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് ഉപയോഗിച്ച് ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. മാലക്‌പേട്ടിലെ നല്‍ഗോണ്ട ക്രോസ്‌റോഡിന് സമീപത്തെ വൊക്കേഷണല്‍ കോളേജിലെ വിദ്യാര്‍ഥിനിയായ 16 കാരിയാണ് പീഡനത്തിന് ഇരയായത്. ബാംഗ്ലൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി.

2013 ഡിസംബര്‍ 21 നാണ് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ് മൂവരും എന്ന് വനസ്ഥലിപുരം എ സി പി ആനന്ദ് ഭാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും വീട്ടുകാരും പോലീസിലെത്തി പരാതി നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പീഡിപ്പിച്ച മൂന്ന് പേരെയും തനിക്കറിയാമെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

Rape Hydrabad

പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്റെ മകനാണ് അക്രമികളില്‍ ഒരാള്‍. ഈ കുട്ടിയുടെ കൂട്ടുകാരനും മൊബൈല്‍ സറ്റോര്‍ ഉടമയുമാണ് സംഘത്തിലെ മറ്റുള്ളവര്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണിലേക്ക് ഇവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചാക്കാറുണ്ടായിരുന്നത്രെ.

ഡിസംബര്‍ 21 ന് പെണ്‍കുട്ടി കോളേജ് വിട്ടുവരുന്ന വഴിയില്‍വെച്ച് മന്നേഗുഡയില്‍ വെച്ച് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയശേഷം മയക്കുമരുന്ന് കര്‍ച്ചീഫിലാക്കി മണപ്പിപ്പ് ബോധം കെടുത്തുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം, സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ വിട്ടയച്ചത് എന്നും കുട്ടി പരാതിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+