കെസിആറിന്റെ കോട്ട പിടിക്കാന്‍ ബിജെപി, തെലങ്കാനയില്‍ യോഗി ഇറങ്ങും, പ്ലാന്‍ ഇങ്ങനെ
ഹൈദരാബാദ്: ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മിഷന്‍ തെലങ്കാനയില്‍ നിന്ന് ആരംഭിക്കുന്നു. ഏപ്രില്‍ 14ന് പ്രജാ സംഗ്രമ യാത്ര ആരംഭിച്ചാണ് തെലങ്കാന പിടിക്കാനുള്ള നീക്കം ബിജെപി ആരംഭിക്കുന്നത്. കേന്ദ്രനേതാക്കളെ മൊത്തത്തില്‍ കൊണ്ടുവന്നാണ് ബിജെപി സംസ്ഥാനം ഇളക്കി മറിക്കാന്‍ പോകുന്നത്.
കെ ചന്ദ്രശേഖര റാവുവും ബിജെപിയും നിത്യ ശത്രുക്കളായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ളവരുടെ കടുത്ത വിമര്‍ശനങ്ങള്‍ ടിആര്‍എസ് നേരിടേണ്ടി വരും. മോദിയെ തോല്‍പ്പിക്കാന്‍ ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ് കെസിആര്‍. എന്നാല്‍ ടിആര്‍എസ്സിന്റെ കോട്ട പിടിച്ച് കെസിആറിനെ ദുര്‍ബലനാക്കാനാണ് ബിജെപിയുടെ ശ്രമം.

യുപി പിടിച്ച ശേഷം ബിജെപി യോഗി ആദിത്യനാഥിനെ ആദ്യമായി നിയോഗിക്കുന്നത് തെലങ്കാനയിലാണ്. അദ്ദേഹത്തിന്റെ ശക്തമായ സാന്നിധ്യം ഈ യാത്രയിലുണ്ടാവും. നേരത്തെ ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും യോഗിയുടെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്തിരുന്നു. ഇത്തവണയും പരമാവധി അത് നേട്ടമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. ഒപ്പം ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും എത്തുന്നുണ്ട്. പന്നാ പ്രമുഖരെ ഉപയോഗിച്ച് പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്ന തിരക്കും ഇതോടൊപ്പമുണ്ട്. തെലങ്കാനയില്‍ പാര്‍ട്ടി വളര്‍ത്താനുള്ള നീക്കമാണ് ബിജെപിക്ക് മുന്നിലുള്ളത്. ബിജെപി ക്യാമ്പയിന് തന്ത്രമൊരുക്കാന്‍ തന്ത്രജ്ഞരും ഡാറ്റാ അനലിസ്റ്റുകളും ഹൈദരാബാദില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

സമീപകാലത്ത് വലിയ നേട്ടങ്ങളാണ് തെലങ്കാനയില്‍ ബിജെപി നേടുന്നത്. ഹസുരാബാദ് ഉപതിരഞ്ഞെടുപ്പിലെ വിജയം ബിജെപിയുടെ കരുത്തും ആത്മവിശ്വാസവും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ടിആര്‍എസ് ക്യാമ്പ് ആകെ ആശങ്കയിലാണ്. ഈ ആശങ്ക പരിഹരിക്കാന്‍ കൂടിയാണ് കെസിആര്‍ നേരിട്ടിറങ്ങി ബിജെപിയെ നേരിടുന്നത്. എന്നാല്‍ ബിജെപിയുടെ പ്രചാരണത്തിന്റെ വലിപ്പം ടിആര്‍എസ്സിന് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. കേന്ദ്രത്തില്‍ നിന്ന് വമ്പന്‍ നേതൃനിര തന്നെ തെലങ്കാനയിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മോദി സര്‍ക്കാരിനെ നേരിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കെസിആര്‍ തിരിച്ചറിഞ്ഞത്.

അതേസമയം കെസിആര്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് സൂചനയുണ്ട്. നിലവില്‍ 2023 അവസാനത്തില്‍ മാത്രമേ തിരഞ്ഞെടുപ്പ് നടക്കൂ. പക്ഷേ ഇത് നേരത്തെയാക്കുന്നതിന് പിന്നില്‍ തന്ത്രമുണ്ട്. ബിജെപിക്ക് പ്രചാരണത്തിന് ആവശ്യത്തിന് സമയം നല്‍കാതെ പ്രതിരോധത്തിലാക്കുക എന്നതാണ് ടിആര്‍എസ് തന്ത്രം. ബിജെപി ഇത് മനസ്സിലാക്കിയാണ് പ്രചാരണം ഇപ്പോഴേ കടുപ്പിക്കുന്നത്. മൂന്ന് കാര്യങ്ങളില്‍ ടിആര്‍എസ്സിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപിയുടെ നീക്കം. ജലം, ഫണ്ടുകള്‍, തൊഴില്‍ എന്നിവയാണ് ഉയര്‍ത്തുന്നത്. പന്ന പ്രമുഖര്‍ 60 വോട്ടര്‍മാരെ കാണണമെന്നാണ് നിര്‍ദേശം. ഇവര്‍ കേന്ദ്ര ഭരണത്തിന്റെ നേട്ടവും ജനങ്ങളിലെത്തിക്കും. ഒപ്പം കര്‍ഷക അതൃപ്തിയും ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്.

ബിജെപി 70 സീറ്റാണ് തെലങ്കാനയില്‍ നേടാന്‍ പ്ലാന്‍ ലക്ഷ്യമിടുന്നത്. 31 സംവരണ സീറ്റുകള്‍സംസ്ഥാനത്തുണ്ട്. 19 പട്ടികജാതി, 12 പട്ടികവിഭാഗം, എന്നിങ്ങനെയാണ് സംവരണ സീറ്റുകള്‍ ഉള്ളത്. 24 നഗര മണ്ഡലങ്ങളുമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രയോഗിച്ച് വിജയിച്ച ഈ ഫോര്‍മുല തന്നെയാണ് കെസിആറിനെ വീഴ്ത്താന്‍ ബിജെപി പ്രയോഗിക്കുന്നത്. ഈ സംവരണം സീറ്റുകളില്‍ വിജയിക്കുന്നവര്‍ സംസ്ഥാനം തന്നെ ഭരിക്കുന്നതാണ് ട്രെന്‍ഡ്. ബിജെപിയുടെ സ്‌പെഷ്യല്‍ ടീം തന്നെ സംവരണ സീറ്റുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഹസുരാബാദിസലെ വിജയത്തോടെ സംസ്ഥാനത്തെ മൊത്തം സാഹചര്യങ്ങള്‍ മാറുമെന്ന സൂചനയാണ് നിലവിലുള്ളത്.

ടിആര്‍എസ് സ്വന്തം കോട്ട നിലനിര്‍ത്താന്‍ പ്രശാന്ത് കിഷോറിന്റെ സഹായമാണ് തേടിയിട്ടുള്ളത്. അദ്ദേഹ ടിആര്‍എസിന്റെ പ്രച.ാരണത്തെ നയിക്കും. അതേസമയം ബംഗാളില്‍ ബിജെപി വിിജയമുറപ്പിച്ച്, മമതയെ അട്ടിമറിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ ഇവിടെ മമതയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റിയത് പ്രശാന്ത് കിഷോറാണ്. ബിജെപിക്കെതിരെ എന്ത് സഖ്യമുണ്ടാക്കിയാലും വിജയിപ്പിക്കാന്‍ പ്രശാന്തിന് സാധിക്കാറുണ്ട്. ഹൈദരാബാദ് കോര്‍പ്പറേഷനിലെ മികച്ച പ്രകടന നഗര വോട്ടര്‍മാരെ കൂടുതലായി ഒപ്പം നിര്‍ത്തുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications