• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്ററുടെ പിതാവ് വരുന്നുണ്ട്, കുടുംബാധിപത്യത്തില്‍ ക്ലാസെടുക്കും, അമിത് ഷായെ ട്രോളി കെടിആര്‍

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രചാരണത്തിനായി എത്തിയ അമിത് ഷായെ പരിഹസിച്ച് കെസിആറിന്റെ മകന്‍ കെടി രാമറാവു. ഒരു ഗംഭീര ക്രിക്കറ്ററുടെ പിതാവ് തെലങ്കാനയില്‍ സന്ദര്‍ശനത്തിന് എത്തിയിട്ടുണ്ടെന്നാണ് കെടിആര്‍ അമിത് ഷായുടെ വരവിനെ പരിഹസിച്ചത്. ഈ മഹാന്‍ ഒരു മാന്യന് വേണ്ടി പ്രചാരണം നടത്തും.

ആ മാന്യന്റെ സഹോദരനും ഒരു എംപിയാണ്. അടുത്തിടെ എംഎല്‍എ സ്ഥാനം രാജിവെച്ച കെ രാജഗോപാല്‍ റെഡ്ഡിയെ ഉന്നമിട്ടായിരുന്നു ഈ പരാമര്‍ശം. മുനുഗോഡെ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു രാജഗോപാല്‍ റെഡ്ഡി. അടുത്തിടെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ റെഡ്ഡിയെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. ഈ പ്രമുഖ ക്രിക്കറ്റര്‍ തന്റെ കളിയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ശേഷം ബിസിസിഐ സെക്രട്ടറിയായിരിക്കുകയാണ്. എല്ലാം മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കിട്ടിയത്. അദ്ദേഹത്തിന്റെ പിതാവാണ് ഇന്ന് തെലങ്കാനയിലേക്ക് വരുന്നത്.

അദ്ദേഹം ഒരു മാന്യന് വേണ്ടി പ്രചാരണം നടത്തും. ഇയാളുടെ സഹോദരന്‍ ഒരു എംപിയും അദ്ദേഹത്തിന്റെ ഭാര്യ എംഎല്‍സി മത്സരാര്‍ത്ഥിയുമാണ്. ഈ പ്രമുഖന്‍ നമുക്ക് കുടുംബാധിപത്യത്തെ കുറിച്ച് ക്ലാസെടുക്കുമെന്നും കെടി രാമറാവു പരിഹസിച്ചു.

ക്രിക്കറ്റ് കളിക്കാതെ ബിസിസിഐ സെക്രട്ടറി പദത്തിലെത്തിയതാണ് അമിത് ഷായുടെ മകന്‍ ജയ് ഷാ. ഇത് സ്വാധീനത്തിന്റെ പുറത്ത് ആയതാണെന്ന് പ്രതിപക്ഷം അടക്കം വിമര്‍ശിച്ചിരുന്നു. അതാണ് കെടിആര്‍ ചൂണ്ടിക്കാണിച്ചത്. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചത് എന്തിനാണെന്ന് അറിയാന്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും കെടിആര്‍ പറഞ്ഞു.

നേരത്തെ രൂക്ഷ വിമര്‍ശനമായിരുന്നു അമിത് ഷാ കെസിആറിനും തെലങ്കാന സര്‍ക്കാരിനുമെതിരെ ഉന്നയിച്ചത്. രാജഗോപാല്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നതോടെ കെസിആറിന്റെ തകര്‍ച്ചയുടെ തുടക്കമായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

മുനുഗോഡെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാവാനാണ് സാധ്യത. രാജഗോപാല്‍ റെഡി കോണ്‍ഗ്രസില്‍ നിന്നാണ് രാജിവെച്ചത്. രാജഗോപാല്‍ റെഡ്ഡി വിജയിച്ചാല്‍ കെസിആറിന്റെ സര്‍ക്കാര്‍ പിന്നീട് തെലങ്കാനയില്‍ ഉണ്ടാവില്ലെന്നും അമിത് ഷാ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറയ്ക്കാന്‍ കെസിആര്‍ സര്‍ക്കാര്‍ തയ്യാറായില്ല.

റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

തെലങ്കാനയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം ഇതാണ്. മജ്‌ലിസ് പാര്‍ട്ടിയെ ഭയന്ന് തെലങ്കാനയുടെ വിമോചന ദിനം ആഘോഷിക്കാന്‍ പോലും കെസിആര്‍ തയ്യാറാവുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ ദിനം ഔദ്യോഗികമായി സെപ്റ്റംബര്‍ പതിനേഴിന് ആചരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍

Recommended Video

cmsvideo
  അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം
  English summary
  he will lecture us, ktr mocks amit shah on family rule with his own sons bcci post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X