കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ അന്യനാട്ടുകാരിയാക്കരുത്: സാനിയ മിര്‍സ

Google Oneindia Malayalam News

ഹൈദരാബാദ്: ആര് എന്തൊക്കെ പറഞ്ഞാലും താന്‍ ഇന്ത്യക്കാരിയാണെന്ന് ടെന്നീസ് താരം സാനിയ. സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഞാന്‍ ഇന്ത്യക്കാരിയാണ്. എന്നും ഇന്ത്യക്കാരിയായിരിക്കുകയും ചെയ്യും.

സാനിയ മിര്‍സ പാകിസ്താന്റെ മരുമകളെന്ന ബി ജെ പി നേതാവിന്റെ പ്രസ്താവനയെ താരം അപലപിച്ചു. തന്നെ പാകിസ്താന്റെ മരുമകള്‍ എന്ന് വിളിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. എന്നെ അന്യനാട്ടുകാരിയായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തിയായി എതിര്‍ക്കും. താന്‍ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായത് വേദനിപ്പിച്ചു എന്നും താരം പറഞ്ഞു.

sania-mirza

ടെന്നീസിലെ ഗ്ലാമര്‍ താരമായ സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടി ആര്‍ എസ് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിയമസഭയിലെ ബി ജെ പി നേതാവായ കെ ലക്ഷ്മണ്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ജനിച്ച് ഹൈദരാബാദില്‍ താമസിക്കുന്ന സാനിയ മിര്‍സ എങ്ങനെയാണ് തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നത് എന്നായിരുന്നു ലക്ഷ്മണിന്റെ ചോദ്യം.

പോരാത്തതിന് സാനിയ മിര്‍സ പാകിസ്താന്റെ മരുമകളുമാണ്. സാനിയ മിര്‍സയെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളാണ് ടി ആര്‍ എസ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തെലങ്കാനക്കാരിയല്ലാത്ത ഒരാളെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ സാനിയ മിര്‍സയ ഹൈദരാബാദിന്റെ മകളാണ് എന്നാണ് തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിളിച്ചത്.

English summary
I am an Indian and will always remain an Indian: Sania Mirza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X