കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന് ഐസിസ് ബന്ധമില്ലെന്ന് പിതാവ്

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: കഴിഞ്ഞദിവസം ഹൈദരാബാദില്‍ നിന്നും ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ സല്‍മാന്‍ ജോലിതേടി ദുബായിലേക്ക് പോയതാണെന്ന് പിതാവ് അഹമ്മദ് മുഹിയുദ്ദീന്‍. മകന്‍ നിരപരാധിയാണ്. പോലീസ് അവനോട് തീവ്രവാദിയെന്ന നിലയിലാണ് പെരുമാറുന്നത്. ഇത് അത്യന്തം സങ്കടകരമാണെന്നും ആന്ധ്രപ്രദേശ് ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നും വിരമിച്ച അഹമ്മദ് പറഞ്ഞു.

വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിസിറ്റിങ് വിസ സംഘടിപ്പിച്ച് പോയത്. ഐസിസുമായി അവന് ബന്ധമുണ്ടെന്നു കരുതുന്നില്ല. മകന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതോടെ കുടുംബത്തിന്റെ മാനം പോലീസ് തകര്‍ത്തു. ഭാര്യയും രണ്ടു കുട്ടികളും ഉള്ളയാളാണ് സല്‍മാനെന്നും അദ്ദേഹം പറഞ്ഞു.

Hyderabad Techie

വെള്ളിയാഴ്ച രാവിലെയാണ് ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സല്‍മാന്‍ മുഹിയുദ്ദീനെ പോലീസ് പിടികൂടുന്നത്. സല്‍മാന്‍ ദുബായ് വഴി സിറിയയിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നെന്ന് പോലീസ് പറയുന്നു. ദുബായിലെത്തി അവിടെവെച്ച് നിക്കി ജോസഫ് എന്ന കാമുകിക്കൊപ്പം ഐസിസില്‍ ചേരാനായിരുന്നു താന്‍ പോകുന്നതെന്നും യുവാവ് മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു.

അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് 32കാരനായ സല്‍മാന്‍. ഇയാള്‍ സോഷ്യല്‍ മീഡിയവഴി ഐസിസ് പ്രമുഖരുമായി ബന്ധപ്പെട്ടെന്നും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. സല്‍മാനെ ആയുധ പരിശീലനത്തിനായാണ് സിറിയയിലേക്ക് ക്ഷണിച്ചതെന്നും പോലീസ് സ്ഥിതീകരിക്കുന്നുണ്ട്.

English summary
Hyderabad techie's father says My son has done nothing illegal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X