Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: പ്രിന്‍സിപ്പാളിന് പത്ത് വര്‍ഷം കഠിനതടവ്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പാളിന് പത്ത് വര്‍ഷം കഠിന തടവ്. പാര്‍ക്ക് വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് അയൂബിനെയാണ് കോടതി പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

2010 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അബോര്‍ഷന്‍ നടത്തിച്ചതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.

rape protest

2010 സെപ്തംബറില്‍ പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സെഷന്‍സ് കോടതി ജഡ്ജി സോമേശ്വര്‍ റാവുവാണ് വിധി പ്രഖ്യാപിച്ചത്. പത്ത് വര്‍ഷത്തെ കഠിന തടവും ആയിരം രൂപ പിഴയുമാണ് കോടതി അയൂബിന് ശിക്ഷയായി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂള്‍ഡ്രിങ്ക്‌സില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്.

ഏറെ നേരത്തിന് ശേഷം ബോധമുണര്‍ന്ന പെണ്‍കുട്ടി സ്വകാര്യഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നത് കണ്ട് ഭയപ്പെട്ട കരഞ്ഞു. തോക്ക് കാണിച്ചും പിന്നീട് നഗ്നദൃശ്യങ്ങള്‍ കാണിച്ചും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പലപ്പോഴായി ഒട്ടേറെ തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. 2010 ജൂലൈയില്‍ പെണ്‍കുട്ടി അമ്മയോട് പീഡനത്തിന്റെ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് പിടിയിലായ അയൂബ് കുറ്റസമ്മതം നടത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+