ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര പൂനര്‍നിര്‍മ്മാണം: ഇടുക്കിയില്‍ 125 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പ്രളയക്കെടുതികളെ തുടര്‍ന്ന് ജില്ലയിലെ അഞ്ചു താലൂക്കുകളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 6,09,94,613 കോടി രൂപ സ്വന്തമായി ഭൂമി വാങ്ങാന്‍ വിതരണം ചെയ്തു. വില്ലേജ് ഓഫീസുകളില്‍ ആകെ 117 അപേക്ഷകളാണ് ലഭിച്ചത്. 239 ആളുകള്‍ സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നു. 130 ആളുകള്‍ സ്വന്തമായി ഭൂമി വാങ്ങുകയും 125 പേര്‍ക്ക് തുക അനുവദിച്ചു നല്‍കുകയും ചെയ്തു.

<br>കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!
കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!

ദേവികുളം താലൂക്കില്‍ 53 പേരാണ് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നത്. വില്ലേജ് ഓഫീസില്‍ 23 അപേക്ഷകള്‍ ലഭിച്ചു. ഇവര്‍ക്ക് 1,22,63.700 രൂപ അനുവദിച്ചു. ഇടുക്കി താലൂക്കില്‍ 98 പേര് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും 36 അപേക്ഷകളാണ് ലഭിച്ചത്. 36 പേര്‍ക്കുമായി 1,86,90,490 തുക അനുവദിച്ചു . പീരുമേട് താലൂക്കില്‍ 13പേര് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിക്കുകയും 13 അപേക്ഷകള്‍ വില്ലേജ് ഓഫീസിലേക്ക് ലഭിക്കുകയും ചെയ്തു. അതില്‍ ഏഴ് പേര്‍ സ്വന്തമായി ഭൂമി വാങ്ങുകയും ആറുപേര്‍ക്കായി 20,59,000 രൂപ അനുവദിച്ചു നല്‍കുകയും ചെയ്തു.

idukkifloods-

തൊടുപുഴ താലൂക്കില്‍ 41 പേര്‍ സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും 35 അപേക്ഷകളാണ് വില്ലേജ് ഓഫീസില്‍ ലഭിച്ചത്.അതില്‍ 35 പേര്‍ സ്വന്തമായി ഭൂമി വാങ്ങുകയും 31 പേര്‍ക്കായി 1,56,84,953 രൂപ അനുവദിക്കുകയും ചെയ്തു. ഉടുമ്പന്‍ചോല താലൂക്കില്‍ 34 പേര്‍ സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നിധി അറിയിച്ചിരുന്നെങ്കിലും 10 അപേക്ഷകളാണ് വില്ലേജ് ഓഫീസില്‍ ലഭിച്ചത്. 29 പേര്‍ സ്വന്തമായി ഭൂമി വാങ്ങുകയും ഇവര്‍ക്ക് 12296470 രൂപ അനുവദിക്കുകയും ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Idukki
English summary
125 Families get post flood financial aid from Government recently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X