ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 23 പേര്‍ക്ക് കൊറോണ രോഗം; സമ്പര്‍ക്കം വഴി 13 പേര്‍ക്ക്, 281 പേര്‍ ചികില്‍സയില്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചിരിക്കുന്നത്. 3 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 8 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 281 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

V

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:

1. കഞ്ഞിക്കുഴി സ്വദേശി (63). കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരനാണ്. ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച കരിമ്പന്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.
2. ദേവികുളം സ്വദേശി (28). മൂന്നാര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ഡ്രൈവര്‍ ആണ്. ജൂലൈ 17 ന് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
3. രാജാക്കാട് സ്വദേശി (58). ജൂലൈ 19 ന് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
4. രാജാക്കാട് സ്വദേശിനി (53). ജൂലൈ 14 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (28).എറണാകുളം നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴ- വിതരണക്കാരനാണ്. ഇദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്തിരുന്ന വ്യക്തിക്ക് ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്ത് നിന്ന് ജൂലൈ 17 ന് സുഹൃത്തുക്കളോടൊപ്പം സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
6. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (21). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
7. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (48). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (32). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
9. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(30). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

നരേന്ദ്ര മോദി, എല്‍കെ അദ്വാനി, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍... അയോധ്യയിലേക്ക് വന്‍ പട എത്തുംനരേന്ദ്ര മോദി, എല്‍കെ അദ്വാനി, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍... അയോധ്യയിലേക്ക് വന്‍ പട എത്തും

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍

11. രാജാക്കാട് സ്വദേശി (62)
12. രാജാക്കാട് സ്വദേശി (35)
13. രാജാക്കാട് സ്വദേശി (66)

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

14. ജൂലൈ ആറിന് ദമാമില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി(43). കൊച്ചിയില്‍നിന്ന് ടാക്‌സിയില്‍ ഏലപ്പാറ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
15. ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി(30). കൊച്ചിയില്‍നിന്ന് ടാക്‌സിയില്‍ കഞ്ഞിക്കുഴിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

16. ജൂലൈ എട്ടിന് തേനിയില്‍ നിന്നെത്തിയ ചക്കുപള്ളം അണക്കര സ്വദേശി(50). ചികിത്സാ ആവശ്യത്തിനായി കുമളി ചെക്ക് പോസ്റ്റ് വഴി ടാക്‌സിയില്‍ തേനി മെഡിക്കല്‍ കോളേജില്‍ പോയി അന്ന് തന്നെ തിരിച്ചു വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
17. ജൂലൈ 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി (52). കമ്പത്ത് നിന്നും സ്വന്തം വാഹനത്തില്‍ കുടുംബത്തോടൊപ്പം കുമളി ചെക്ക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
18. ജൂലൈ 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി (75). കമ്പത്ത് നിന്നും ബന്ധുവിനൊപ്പം കാറില്‍ കുമളി ചെക്ക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
19. ജൂലൈ അഞ്ചിന് ചെന്നൈയില്‍ നിന്നെത്തിയ ദേവികുളം കുറ്റിയാര്‍വാലി സ്വദേശിനി (15). ചെന്നൈയില്‍ നിന്ന്
കുടുംബത്തോടൊപ്പം ടാക്‌സിയില്‍ കുമളി ചെക്‌പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
20. ജൂലൈ പതിനഞ്ചിന് കൊല്‍ക്കത്തയില്‍ നിന്നെത്തിയ അറക്കുളം സ്വദേശി (28). കൊല്‍ക്കത്തയില്‍ നിന്ന് ആറ് യാത്രക്കാര്‍ക്കൊപ്പം ബസില്‍ ഭുവനേശ്വറും പിന്നീട് മറ്റൊരു ബസില്‍ എറണാകുളത്തും അവിടെ നിന്ന് സ്വന്തം വാഹനത്തിലും എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
21. ജൂലൈ ഒമ്പതിന് ബാംഗ്ലൂര്‍ നിന്നെത്തിയ കുമളി സ്വദേശിനി (64). ബാംഗ്ലൂരില്‍ നിന്നും മകനോടൊപ്പം ടാക്‌സിയില്‍ കുമളി ചെക്‌പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
22. ജൂലൈ പന്ത്രണ്ടിന് തൂത്തുക്കുടിയില്‍ നിന്നെത്തിയ മറയൂര്‍ സ്വദേശി (31). ടാക്‌സിയില്‍ കുമളി ചെക്‌പോസ്റ്റ് വഴി മറയൂരിലെത്തി. കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.
23. ജൂലൈ ഏഴിന് ബാംഗ്ലൂരില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (27). ബാംഗ്ലൂരില്‍ നിന്നും ടാക്‌സിയില്‍ കുമളി ചെക്‌പോസ്റ്റിലൂടെ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

ഗള്‍ഫില്‍ തിരക്കിട്ട മാറ്റം; സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍, കാദിമി സന്ദര്‍ശനം മാറ്റിഗള്‍ഫില്‍ തിരക്കിട്ട മാറ്റം; സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍, കാദിമി സന്ദര്‍ശനം മാറ്റി

Idukki
English summary
23 people confirmed Coronavirus in Idukki today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X