ആറ്റുകാട് റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമെന്ന് ആക്ഷേപം; പതിനഞ്ച് ലക്ഷം രൂപ മുടക്കി ടാർ ചെയ്തത് വെറും 700 മീറ്റർ
രാജാക്കാട്: കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം നിര്‍മ്മാണം നടത്തിയ ആറ്റുകാട് റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും വന്‍ അഴിമതിയാണ് നിര്‍മ്മാണത്തില്‍ നടന്നതെന്നും പ്രദേശവാസികള്‍. ജില്ലാപഞ്ചായത്തിന്റെ പതിനഞ്ചിന്റെ ലക്ഷം രൂപയുടെ പദ്ധയിയായിട്ടാണ് ടാറിം നടത്തിയത്. എന്നാല്‍ പതിനഞ്ച് ലക്ഷം രൂപയ്ക്ക് എഴുനൂറ് മീറ്റര്‍ മാത്രമാണ് ടാര്‍ ചെയ്തതെന്നും അഴിമതി അന്വേഷിക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു.
സ്ഥാനാർത്ഥിയാകാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി; മാണി-ജോസഫ് തർക്കത്തിൽ ഇടപെടും
രണ്ടായിരത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പോതമേട് എസ്റ്റേറ്റ് ലയത്തിലേയ്ക്കുള്ള റോഡാണ് അറ്റുകാട് -പോതമേട് റോഡ്. പ്രളയത്തിലടക്കം ഇവിടേയ്ക്കുള്ള റോഡ് ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരുന്നു. പിന്നീട് താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും സ്‌കൂള്‍ ബസ്സുകളടക്കം എത്താത്ത സാഹചര്യത്തിലാണ് ജില്ലാപഞ്ചായത്ത് റോഡ് നിര്‍മ്മിക്കുന്നതിന് പതിനഞ്ച് ലക്ഷം രൂപാ അനുവധിക്കുന്നത്.

എന്നാല്‍ തുക അനുവധിച്ച് ഡെന്റര്‍ നടപടികള്‍ പൂര്‍ത്തീകകരിച്ചതിന് ശേഷം നിര്‍മ്മാണം നടത്തിയത് എഴുനൂറ് മീറ്റര്‍ മാര്‍ത്രമാണ്. ബാക്കിയുള്ള ഭാഗം നിര്‍മ്മിക്കുന്നതിന് ഇനി ഫണ്ടനുവധിക്കണം എന്നതാണ് അധികൃതര്‍ പറയുന്നത്. ഇവിടെയെത്തിച്ച ടാറും മറ്റ് സാമഗ്രികളും മറ്റിടങ്ങളില്‍ എത്തിച്ച് ടാറിംഗ് നടത്തിയെന്നും നട്ടുകാര്‍ ആരോപിക്കുന്നുണ്ട്. അടിയന്തിരമായി റോഡ് ശോചനീയവാസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പുകളടക്കം ബഹിഷ്‌ക്കരിക്കുമെന്നും ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications