• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് 19; പ്രതിരോധ നടപടികള്‍ കടുപ്പിച്ച് തൊടുപുഴ നഗരസഭ

ഇടുക്കി; കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. മാര്‍ക്കറ്റ് റോഡിലും, സമീപ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടം കൂടുന്നതായും, വാഹനങ്ങള്‍ എത്തുന്നതായും നഗരസഭ കണ്ടെത്തിയിരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ നഗരത്തില്‍ വീണ്ടും രോഗ വര്‍ദ്ധനവിന് കാരണമാകുമെന്ന് നഗരസഭ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെയര്‍മാന്‍ അടിയന്തിമായി വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും, നിയന്ത്രണങ്ങളും ലംഘിക്കുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമ പ്രകാരം പോലീസ് നടപടിയുണ്ടാകും. പച്ചക്കറി മൊത്തവ്യാപാരം തിങ്കള്‍, ബുധന്‍, വെളളി, ശനി ദിവസങ്ങളില്‍ വെളുപ്പിന് 2 മണി മുതല്‍ രാവിലെ 10 മണിവരെ മാത്രമേ അനുവദിക്കുകയുളളു. ഈ സമയങ്ങളില്‍ മാത്രമേ വലിയ ചരക്ക് വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡില്‍ പ്രവേശിക്കാന്‍ പാടുളളു. രാവിലെ 10 ന് ശേഷം മാത്രമാണ് വില്പനക്കുളള പച്ചക്കറികള്‍ സംഭരിക്കുന്നതിന് ചെറിയ വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി. മറ്റ് സ്വകാര്യ വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്.

റോഡ് സൈഡിലും, ഫുട്പാത്തിലും വ്യാപാരം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളില്‍ പരമാവധി ജീവനക്കാരെ കുറയ്ക്കണം. എല്ലാ സ്ഥാപനങ്ങളിലും രോഗ പ്രതിരോധ നിബന്ധനകളും, സംവിധാനങ്ങളും പൂര്‍ണ്ണതോതില്‍ ഏര്‍പ്പെടുത്തിയിരിക്കണം. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കൂട്ടം കൂടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല.

ശനിയാഴ്ച രാവിലെ 10 മണിമുതല്‍ മുനിസിപ്പല്‍ മൈതാനിയില്‍ നഗരസഭ കോവിഡ് രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ വ്യാപാര സ്ഥാപന ഉടമകളെയും, ജീവനക്കാരെയും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാക്കുന്നതിനാണ് തീരുമാനം. ടെസ്റ്റിന് മുന്നോടിയായി ഉടമകള്‍ സ്ഥാപനത്തിന്റെ പേരും, ജീവനക്കാരുടെ പേരും, മൊബൈല്‍ ഫോണ്‍ നമ്പരും നഗരസഭയില്‍ നല്‍കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.

cmsvideo
  Kerala budget 2021 : Free vaccination for all In Kerala

  സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ

  യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ.കരിം, വാര്‍ഡ് കൗണസിലര്‍ അഡ്വ.ജോസഫ് ജോണ്‍, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, സെക്ടറല്‍ മജിസ്ട്രറ്റ്, റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി റ്റി.സി.രാജു തരണിയില്‍, മാര്‍ക്കറ്റിലെ ഹോള്‍സെയില്‍, റീട്ടെയില്‍ വ്യാപാരികള്‍ എന്നിവര്‍ പങ്കെടുത്തു.

  ഓഫ് വൈറ്റിൽ ഗോർജ്യസ് ആയി ജാൻവി കപൂർ.. നടിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

  Idukki
  English summary
  Covid; Strict restrictions imposed in thodupuzha nagarasabha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X