ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിന്റെ പുനര്‍സൃഷ്ടി നവോത്ഥന നായകരുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും പങ്ക് നിസ്തുലം: എഴാച്ചേരി രാമചന്ദ്രന്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ:ആധുനിക കേരളം സൃഷ്ടിക്കുന്നതില്‍ നവോത്ഥന നായകരുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും പങ്ക് നിസ്തുലം എന്ന് കവിയും എഴുത്തുകാരനും സാഹിത്യ പ്രവര്‍ത്തക പ്രസിഡന്റ്മായ എഴാച്ചേരി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തൊടുപുഴയില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ആം വാര്‍ഷികത്തോടനുബന്ധിച്ചു ജില്ലാ ഭരണകൂടം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുരാരേഖാ വകുപ്പ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സില്‍ വിഷായവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>കോണ്‍ഗ്രസ് 2019ല്‍ തിരിച്ചുവരും.... 1989ലെയും 2004ലെയും ചരിത്രം വീണ്ടും ആവര്‍ത്തിക്കും</strong>കോണ്‍ഗ്രസ് 2019ല്‍ തിരിച്ചുവരും.... 1989ലെയും 2004ലെയും ചരിത്രം വീണ്ടും ആവര്‍ത്തിക്കും

ശ്രീനാരായണഗുരു അയ്യങ്കാളി ചട്ടമ്പി സ്വാമികള്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ദീര്‍ഘ ദര്‍ശനത്തോടെ നടത്തിയ സാമൂഹ്യ മുന്നേറ്റങ്ങളില്‍ നിന്നും കേരളത്തിന് പിന്നോട്ട് സഞ്ചരിക്കുവാന്‍ ആവില്ല എന്നും ആധുനിക കാലത്തെ വെല്ലുവിളികളും പ്രതിസന്ധികളും കേരളസമൂഹം അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാലഘട്ടത്തില്‍ സമൂഹത്തിന്റെ പൊതുബോധത്തെ നല്ലരീതിയില്‍ രൂപപ്പെടുത്തുന്നതില്‍ കേരളത്തിന്റെ നവോത്ഥന ചരിത്രം ദിശാബോധം നല്‍കിയിട്ടുണ്ടെന്ന് സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം നിര്‍വഹിച്ച ജോയ്സ് ജോര്‍ജ് എം പി അഭിപ്രായപ്പെട്ടു.

Ezhachery

കേരളത്തിന്റെ സാമൂഹ്യമായ മുന്നേറ്റത്തെ ഇല്ലാതാക്കുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കേരളം നവോഥാന വഴികളിലൂടെ തന്നെ മുന്നേറുമെന്നും സമകാലിക വെല്ലുവിളികളെ അതിജീവിക്കുവാനുള്ള കരുത്ത് കേരള സമൂഹത്തിനു ഉണ്ടെന്നും സി കെ വിദ്യാസാഗര്‍ സാംസ്‌കാരിക സദസ്സില്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു അദ്ധ്യക്ഷന്‍ ആയിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ ജി സത്യന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുകുമാരന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ പി സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Idukki
English summary
Ezhachery Ramachandran's comments about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X