കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു; നിഖില്‍ പൈലിക്ക് വേണ്ടി ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്റ്, പ്രതിഷേധം
ഇടുക്കി : ഇടുക്കി ഗവ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നിഖില്‍ പൈലിക്ക് വെള്ളിയാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 10ന് ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി കുത്തിക്കൊന്നു എന്നായിരുന്നു കേസ് .
എന്നാല്‍ ഇപ്പോഴിതാ കേസിലെ മുഖ്യപ്രതിയായ നിഖില്‍ പൈലിയുടെ ജാമ്യ വാര്‍ത്ത പങ്കുവച്ച ഡീന്‍ കുര്യാക്കോസ് എം പിയുടെ നടപടി പ്രതിഷേധത്തിന് കാരണമായി. ഫേസ്ബുക്കിലാണ് ഡീന്‍ കുര്യാക്കോസ് എംപി ജാമ്യ വാര്‍ത്ത പങ്കുവച്ചത്. ഈ പോസ്റ്റ് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. എണ്‍പത്തി എട്ട് ദിവസങ്ങള്‍ക്ക് ശേഷം കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച യൂത്ത് കോണ്‍ഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു. നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ:എസ് അശോകന് അഭിവാദ്യങ്ങള്‍... സത്യം പുറത്തുവരുന്നത് വരെ നിയമപരമായി പോരാടുക തന്നെ ചെയ്യും എന്നാണ് എം പി ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ എം പിയുടെ പോസ്റ്റിന് താഴെ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയത്. ഇടത് പ്രൊഫൈലുകളാണ് വിമര്‍ശനം ഉന്നയിച്ചവരില്‍ ഏറ്റവും കൂടുതല്‍. പത്തൊന്‍പത് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതിലെ സന്തോഷം പങ്കുവയ്ക്കുന്ന ഡീന്‍ കുര്യാക്കോസ് എം പി . ജയരാജന്റെ മകന്റെ എഫ് ബി പോസ്റ്റ് പോലും അന്തി ചര്‍ച്ചയാക്കുന്ന ചാനല്‍ ജഡ്ജിമാരെല്ലാം ചത്തോ എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ച കമന്റ്.
സമരത്തിനു അറസ്റ്റ് വരിച്ച് ജയില്‍ മോചിതനായതല്ല. ക്യാമ്പസില്‍ കയറി എസ് എഫ് ഐ സഖാവിനെ കൊന്നതിനാണു ജയിലിലായത് എന്ന് കൂടി പറ മെമ്പറെ, താങ്കള്‍ ഒരു കൊലയാളിക്ക് വേണ്ടി ഇങ്ങനെ ഒരു പോസ്റ്റിട്ടിരിക്കുന്നത് അയാള്‍ക്കെതിരെ ജനരോഷം ഉയരാനും ആ ക്രിമിനലിനെ ആരെങ്കിലും നിനക്ക് വേണ്ടി രക്തസാക്ഷിയാക്കാനും വേണ്ടിയാണെന്ന് അറിയാം- എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
അതേസമയം, കേസില്‍ നിഖില്‍ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം . 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത് .
എന്നാല്‍ ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇത് അന്വേഷണ സംഘത്തെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. ഇടുക്കി കളക്ട്രേറ്റിന് മുന്നിലുള്ള വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞത് . ഇവിടെ നിഖിലിനെ എത്തിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കത്ത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ജനുവരി പത്തിന് കൊളേജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ത്തിലാണ് ധീരജ് കൊല്ലപ്പെട്ടത് . അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു .
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications