Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കട്ടപ്പന: ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കമ്പംമേട്ടിലാണ് സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കമ്പംമേട് സ്വദേശികളായ നിഷിന്‍, അഖില്‍ നോയല്‍ എന്നിവരാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്രതികളെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ യുവാക്കള്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇത് മറ്റ് വിദ്യാര്‍ത്ഥികള്‍ കണ്ടതോടെ അധ്യാപകരെ അറിയിക്കുകയായിരുന്നു. ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കട്ടപ്പന ഇരട്ടയാറില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

idukki

പ്രതികളില്‍ ഒരാളാണ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. കാറില്‍ കയറ്റി എറണാകുളത്തേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി. പൊലീസ് നടത്തിയ ഇടപെടലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

അതേസമയം, വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് തിരുവനന്തപുരത്ത് അറസ്റ്റിലായി. കാരോട് മാറാടി ജിജി ഭവനില്‍ ലിജിന്‍ (24) ആണ് പിടിയിലായത്. സമൂഹിക മാധ്യമം വഴി നേരത്തെ പരിചയപ്പെട്ട 17 വയസ്സുളള പെണ്‍കുട്ടിയെ ലിജിന്‍ സ്വന്തം വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം തിരികെ പാറശാല ബസ് സ്റ്റാന്‍ഡില്‍ എത്തിക്കാന്‍ പോകുന്ന വഴി, ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് പെണ്‍കുട്ടിയെ ലിജിന്‍ ബസ് സ്റ്റാന്‍ഡില്‍ വിട്ട ശേഷം തിരികെ പോയെങ്കിലും പെണ്‍കുട്ടി യുവാവിന്റെ വീടിന് സമീപത്ത് തിരിച്ചെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+