ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണക്കിറ്റിൽ ഏലയ്ക്കായും; കർഷകർക്ക് ആശ്വാസം, സർക്കാർ തീരുമാനത്തിന് പിന്നിൽ...

കോവിഡ് രോഗവ്യാപനം തകർത്ത ഏലയ്ക്ക വിപണി താത്ക്കാലികമായെങ്കിലും ഒരു ആശ്വാസമാവുകയാണ് സർക്കാർ തീരുമാനം

Google Oneindia Malayalam News

തൊടുപുഴ: എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ സംസ്ഥാന സർക്കാർ നടത്തിയിരുന്നു. ഇത്തവണ പതിവ് ഇനങ്ങൾക്കൊപ്പം ഏലയ്ക്കായും സർക്കാർ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗവ്യാപനം തകർത്ത ഏലയ്ക്ക വിപണി താത്ക്കാലികമായെങ്കിലും ഒരു ആശ്വാസമാവുകയാണ് സർക്കാർ തീരുമാനം.

സിനിമ മാത്രമല്ല ക്ലാസ്, നടിയും ക്ലാസ്സാണ്... സര്‍പ്പട്ടൈ പറമ്പരൈ നായിക ധുഷാര വിജയന്റെ ചിത്രങ്ങൾ കാണാം

1

ഒരു കിറ്റിൽ 20 ഗ്രാം ഏലയ്ക്കാ കൂടി ഉൾപ്പെടുത്താനാണ് നിർദേശം. ഇത് വിപണി വിലയിൽ തന്നെ ചലനമുണ്ടാക്കിയതായി കർഷകർ പറയുന്നു. കോവിഡ് പ്രതിസന്ധിയും കാലം തെറ്റിയ കാലാവസ്ഥയും ഇടുക്കിയിലെ ഏലം കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ സർക്കാർ തീരുമാനത്തിന് പിന്നാലെ കിലോയ്ക്ക് 200 രൂപയോളം കൂടി. ഇടുക്കി ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെച്ച നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു.

2

സർക്കാർ തീരുമാനം ഏലം മേഖലയ്ക്ക് ഉത്തേജനമാകുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. "ജില്ലാ പഞ്ചായത്ത് കൗൺസിലിൽ ഞാനാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. മറ്റ് അംഗങ്ങളും ഇതിനെ പിന്തുണച്ചതോടെ ഞങ്ങൾ സർക്കാരിന് മുന്നിൽ ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കുമാണ് പ്രൊപ്പോസൽ വെച്ചത്. സർക്കാർ അത് അംഗീകരിച്ചതോടെ ഏലം മേഖലയ്ക്ക് ഉത്തേജനമാകും. " ജിജി കെ ഫിലിപ്പ് പറഞ്ഞു.

3

ഇടുക്കി ജില്ലയിലെ പ്രധാന കൃഷിവിളകളിൽ ഒന്നാണ് ഏലം. ഏകദേശം 50000 ഹെക്ടറോളം ഭൂമിയിൽ ജില്ലയിൽ ഏലം കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ജില്ലയുടെ ആകെ ജനസംഖ്യയായ 11 ലക്ഷത്തിൽ 2.5 ലക്ഷം ആളുകളും ഏലം കൃഷിയുമായി ബന്ധപ്പെട്ടാണ് വരുമാനം കണ്ടെത്തുന്നത്. സർക്കാർ തീരുമാനത്തോടെ വിപണിയിലുണ്ടാകുന്ന മാറ്റം തങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ കർഷകർ.

4

"സർക്കാർ എടുത്തത് വലിയ തീരുമാനമാണ്. കുറഞ്ഞത് 100 രൂപയെങ്കിലും കിലോയ്ക്ക് കൂടുമെന്നാണ് കരുതുന്നത്. കോവിഡ് കാലത്ത് ഓക്ഷൻ ഇല്ലാതിരുന്നത് നമുക്ക് തിരിച്ചടിയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് നിലച്ചതും ബാധിച്ചു. ഓണക്കാലത്ത് വില ഉയരുമെന്നാണ് കരുതുന്നത്." ഏലം കർഷകൻ ആന്റണി തെക്കേൽ പറഞ്ഞു.

5


88 ലക്ഷം ഗുണഭോക്താക്കൾക്കായി ഉദ്ദേശിച്ച ഓണം കിറ്റുകളിൽ 20 ഗ്രാം ഏലയ്ക്ക വീതം അടങ്ങുമ്പോൾ 2.25 ലക്ഷം കിലോഗ്രാം ഏലയ്ക്കായും ഹൈറേഞ്ചിലെ കർഷകരിൽ നിന്നാകും വാങ്ങുക. കോവിഡ് കാലത്ത് കയറ്റുമതിയിലുണ്ടായ ഇടിവ് നികത്താൻ ഇതുവഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഏലം വ്യാപാരികളും.

'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Idukki
English summary
Government Decision to add Cardamom in Onam Special kit boost market and relief for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X