നോവായി ആൻമരിയ.. കേരളം ഒന്നിച്ച് കൈകോർത്ത് വഴിയാെരുക്കിയിട്ടും ഒടുവില്‍ മരണത്തിന് കീഴടങ്ങി
കട്ടപ്പന: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ ആയിരുന്ന ഇടുക്കി ഇരട്ടിയാർ നത്ത് കല്ല് പാറയിലെ 17 കാരിയ ആൻമരിയ ജോയ് മരണത്തിന് കീഴടങ്ങി. ആൻമരിയ കോട്ടയത്ത് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11. 40 ഓടെയാണ് മരണം . ജൂൺ ഒന്നാം തിയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയയ്ക്ക് ഹൃദയാഘാതം ഉണ്ടാവുന്നത്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ആനിനെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് വേഗത്തിൽ ആംബുലൻസിന് കൊച്ചിയിലെച്ചാൻ വഴിയൊരുക്കിയത്. പിന്നീട് കാര്യങ്ങൾ അതിവേഗത്തിൽ നടന്നു. രാവിലെ 11.37ന് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിൽ എത്തി.

ഇരുപതോളം സംഘടനകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, കേരളാ പോലീസ് ആംബുലൻസ് ഡ്രൈവേഴ്സ് സംഘടന, രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവർ ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ ഒരുമിച്ചു നിന്നു. 132 കിലോമീറ്റർ രണ്ടു മണിക്കൂർ 40 മിനിറ്റുകൊണ്ട് സഞ്ചരിച്ചാണ് എറണാകുളത്ത് എത്തിയത്.
ജൂലായ് മാസത്തിൽ ആൺ ആൻമരിയയെ കോട്ടയത്തെ കാരിത്താസിലേക്ക് മാറ്റിയത്. ആൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവരെ കണ്ണീരിലാക്കിആണ് ആൻമരിയ വിടപറഞ്ഞത്. സംസ്കാരം നാളെ 2 മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.












Click it and Unblock the Notifications