250 കിലോ ഭാരമുള്ള തടി ചുമന്ന് സിനു നടന്നത് 60 കിലോ മീറ്റർ; തോപ്രാംകുടിയിലെ വ്യത്യസ്ത മത്സരം
തോപ്രാംകുടി: ഓണക്കാലത്ത് പല മത്സരങ്ങളും നടക്കാറുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്നത് വ്യത്യസ്തമായൊരു മത്സരമാണ്. തടി ചുമട് മത്സരം. എല്ലാവരും ഈ മത്സര്തതിനെക്കുരിച്ച് കേൾക്കാനുള്ള സാധ്യത കുറവാണ്. ഇടുക്കിയിലെ തോപ്രാംകുടിയിൽ മാത്രം നടക്കുന്ന മത്സരമാണ് ഇത്.
ഇടുക്കയിലെ കരുത്തനെ കണ്ടെത്താനാണ് ഓണക്കാലത്ത് ഈ മത്സരം നടത്തുന്നത്. ഇത്തവണ അഞ്ചാമത്തെ തടി ചുമട് മത്രമാണ് നടന്നത്. 250 കിലോ ഭാരമുള്ള തടി ചുമന്ന് ഇടുക്കി തങ്കമണി സ്വദേശി സിനു തകടിയേൽ ആണ് ഇടുക്കിയുടെ കരുത്തനായത്. തന്റെ ഇരട്ടിയിൽ ഏറെ ഭാരമുള്ള കട്ടത്തടിയാണ് സിനും ചുമലിലേറ്റി സ്റ്റാർട്ടിങ് പോയിന്റിൽ നിന്നും 60 മീറ്റർ ദൂരം നടന്നത്. കാണികൾ ആവേശം കൊണ്ടു.

നാലു പേർ ചേർന്നാണ് തടി ഉയർത്തി തോളിൽ വെച്ചു കൊടുക്കുന്നത്. ഇങ്ങനെ ചുമലിൽ തടിയുമായി ഏറ്റവും കൂടുതൽ ദൂരം നടക്കുന്ന ആൾ ഒന്നാം സ്ഥാനത്ത് എത്തും. ഇത്തവണ ആറ് പേർ ആണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി തോപ്രാം കുടിയിൽ നടക്കുന്ന തടി ചുമട് മത്സരത്തിൽ പങ്കെടുക്കുന്ന സിനു ഒരു തവണ മാത്രം ആണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. തടിപ്പണിക്കാരനാണ് സിനു,,
കഴിഞ്ഞ തവണ നടന്ന മത്സരത്തിൽ 250 കിലോ ഭാരമുള്ള തടിയാണ് സിനു ചുമന്ന്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നവിയ രീതിയിൽ പ്രചരിച്ചിരുന്നു. അന്ന് രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ 66 മീറ്റർ ദൂരമാണ് സിനു തടിയുമായി നടന്നത്. കേരളത്തിൽ മറ്റൊരിടത്തും തടി ചുമട് മത്സരം ഇല്ല .
എന്നാൽ ജില്ലയ്ക്ക് പുറത്തു നിന്നുള്ള ആളുകളും മത്സരത്തിൽ പങ്കെടുക്കാനായി ഇടുക്കിയിലേക്ക് എത്താൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വരും വർഷങ്ങളിൽ വിപുലമായ രീതിയിൽ തടി ചുമട് മത്സരം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് തോപ്രാംകുടിയിലെ ആഘോഷ കമ്മിറ്റിക്കാർ. സി ഐ ടി യു ടിംബർ വർക്കേഴ്സ് യൂണിയൻ ആണ് മത്സരം നിയന്ത്രിക്കുന്നത്.












Click it and Unblock the Notifications