ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇങ്ങനെയുണ്ടോ ആനവണ്ടി പ്രേമം; വിവാഹ ട്രിപ്പിന് കെ.എസ്.ആര്‍.ടി.സി ഏല്‍പ്പിച്ച് വധുവിന്റെ വീട്ടുകാര്‍

Google Oneindia Malayalam News

ഇടുക്കി: കെ എസ് ആര്‍ ടി സി നഷ്ടത്തിലാണ് എങ്കിലും ആനവണ്ടി എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് വികാരമാണ്. കെ എസ് ആര്‍ ടി സിക്ക് കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ വരെ ഉണ്ട്. സോഷ്യല്‍ മീഡിയയിലാകട്ടെ ആനവണ്ടി ഫാന്‍സ് എന്ന നിരവധി ഗ്രൂപ്പുകളും ഉണ്ട്. കെ എസ് ആര്‍ ടി സി യാത്രയുടെ ബി ജി എം ഇട്ടുള്ള പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്.

ഇപ്പോഴിതാ ഒരു കല്യാണത്തിന് കെ എസ് ആര്‍ ടി സി ബസ് ട്രിപ്പ് വിളിച്ച വാര്‍ത്തയാണ് ഇടുക്കിയില്‍ നിന്ന് പുറത്ത് വരുന്നത്. നെടുങ്കണ്ടം കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററിലെ കെ എസ് ആര്‍ ടി സി ബസാണ് കല്യാണ ഓട്ടത്തിന് പോയത്. വധുവിന്റെ കുടുംബാംഗങ്ങള്‍ മുഴുവനും കെ എസ് ആര്‍ ടി സിയുടെ കട്ട ഫാന്‍സ് ആണ്.

ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?

1

ഇതോടെയാണ് വിവാഹത്തിന് കെ എസ് ആര്‍ ടി സി ബസ് വാടകയ്ക്ക് എടുത്തത്. കോഴിക്കോട് കുളത്തൂര്‍ കൈവല്യം വീട്ടില്‍ രാമകൃഷ്ണന്‍ - ഷക്കീല ദമ്പതികളുടെ മകന്‍ ലോഹിതിന്റെയും ഉടുമ്പന്‍ചോല കളരിപ്പാറയില്‍ ബാല്‍രാജ് - വളര്‍മതി ദമ്പതികളുടെ മകള്‍ ലക്ഷ്മിപ്രിയയുടെയും വിവാഹത്തിനായിരുന്നു കെ എസ് ആര്‍ ടി സി ബസ് ഓട്ടത്തിന് വിളിച്ചിരുന്നത്.

2

ലക്ഷ്മി പ്രിയയുടെ ബന്ധുക്കള്‍ കെ എസ് ആര്‍ ടി സിയുടെ കട്ട ഫാന്‍സാണ്. വിവാഹത്തിനായി ലക്ഷ്മിപ്രിയയുടെ ബന്ധുക്കള്‍ കെ എസ് ആര്‍ ടി സി ബസ് അലങ്കരിക്കുകയും ചെയ്തിരുന്നു. അഞ്ച് മണിക്കൂറിന് 9500 രൂപയായിരുന്നു വാടക ഈടാക്കിയത്. കൂടാതെ 5 മണിക്കൂറിന് ശേഷം അധികം വരുന്ന ഓരോ മണിക്കൂറിനും 500 രൂപയും ഈടാക്കും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

3

രാവിലെ 10.30 ന് കൃഷ്ണപ്രിയയുടെ വീടിന് സമീപം എത്തി ബന്ധുക്കളെ ബസില്‍ കയറ്റി നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തിന് സമീപം ഇറക്കി. പിന്നീട് വിവാഹ ചടങ്ങിനും വിവാഹ സദ്യയ്ക്കും ശേഷം കെ എസ് ആര്‍ ടി സി ബസില്‍ തന്നെ വന്നവരെ തിരികെ ഉടുമ്പന്‍ചോലയിലും എത്തിച്ചു. മറ്റ് ബസുകള്‍ തകരാറിലാകുമ്പോള്‍ പകരം ഉപയോഗിക്കുന്ന സ്‌പെയര്‍ ബസാണ് വിവാഹത്തിനെത്തിച്ചത്.

ഒറ്റയടിക്ക് വിറ്റത് 1400 ബസ്! യുഎഇയില്‍ വമ്പന്‍ ഇടപാട് നടത്തി അശോക് ലെയ്‌ലാന്റ്, കരാര്‍ തുക കേട്ടോ?ഒറ്റയടിക്ക് വിറ്റത് 1400 ബസ്! യുഎഇയില്‍ വമ്പന്‍ ഇടപാട് നടത്തി അശോക് ലെയ്‌ലാന്റ്, കരാര്‍ തുക കേട്ടോ?

4

നെടുങ്കണ്ടം കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററിലെ കെ എല്‍ 15 എ 2067 എന്ന കെ എസ് ആര്‍ ടി സി ബസാണ് വിവാഹ ഓട്ടത്തിന് പോയിരുന്നത്. വിവാഹ ഓട്ടത്തിന് ബസ് ഓടിച്ചത് കെ എസ് ആര്‍ ടി സി നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവര്‍ സുനില്‍കുമാറും സഹായിയായി എത്തിയത് കണ്ടക്ടര്‍ ഹരിഷുമായിരുന്നു.

Idukki
English summary
Idukki: an extra ordinary KSRTC Love, Bride's family book KSRTC for the wedding trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X