"ഞങ്ങളുടെ ജീവിതം ഇങ്ങനെയല്ല"; ചുരുളിയ്ക്ക് എതിരെ ചുരുളിക്കാർ രംഗത്ത്; സാസ്‌കാരിക മന്ത്രിക്ക് നിവേദനം
"ഞങ്ങളുടെ ജീവിതം ഇങ്ങനെയല്ല"; ചുരുളിയ്ക്ക് എതിരെ ചുരുളിക്കാർ രംഗത്ത്; സാസ്‌കാരിക മന്ത്രിക്ക് നിവേദനം
ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയ്ക്ക് എതിരെ പരാതിയും ആയി ഇടുക്കിയ ജില്ലയിലെ 'ചുരുളി' നിവാസികൾ രംഗത്ത്. സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകാനാണ് ചുരുളി നിവാസികളുടെ തീരുമാനം.
ഈ സിനിമയിൽ ചിത്രീകരിച്ചത് പോലെ അല്ല ഞങ്ങൾ ചുരുളിക്കാരുടെ ജീവിതം എന്നും മലയോര കർഷകരെ മൊത്തം അപമാനിക്കുന്നതാണ് ഈ സിനിമ എന്നും നാട്ടുകാർ ആരോപിക്കുന്നു.

സിനിമയിലെ തെറിവിളികളെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ ആണ് സാസ്‌കാരിക വകുപ്പ് മന്ത്രിയായ സജി ചെറിയാന് നിവേദനം സമർപ്പിക്കാൻ വേണ്ടി ഇടുക്കി ജില്ലയിലെ ചുരുളി നിവാസികൾ തയ്യാറെടുക്കുന്നത്. ചുരുളി ഗ്രാമത്തിൽ ഒരു മദ്യ ശാല പോലും ഇല്ല. എന്നാൽ സിനിമയിൽ മദ്യശാല കാണിക്കുന്നു. ഇത് ചുരുളി ഗ്രാമത്തിന്റ മുഖ ഛായക്ക് കളങ്കം വരുത്തുന്ന രീതി ആണ് ഉണ്ടായതെന്നും അത്തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നും ചുരുളി നിവാസികൾ പറയുന്നു.

ചിത്രം കഴിഞ്ഞ ദിവസങ്ങളിലാണ് റിലീസായത്. റിലീസിന് പിന്നാലെ പലതരം വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി തുടങ്ങി. ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് പോലും മറ്റ് നാട്ടിൽ ഉളളവരും വിദേശത്ത് ഉളളവരും ചോദിച്ചു തുടങ്ങിയെന്ന് ചുരുളി ഗ്രാമ വാസികൾ പറയുന്നു.

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട ചുരുളി സിനിമയിലെ ചുരുളിയിൽ നിന്നും ഏറെ വ്യത്യസ്ഥത പുലർത്തുന്നു. സിനിമയിലെ ചുരുളിയിലെ പോലെ കള്ള് ഷാപ്പോ, വാറ്റോ കേന്ദ്രമോ, അസഭ്യം പറയുന്ന സംസ്കാരമോ, ദുരൂഹത നിറഞ്ഞ കുറ്റവാളികളോ ഒന്നും അവിടെ ഇല്ല, ജനസംഖ്യയുടെ കാര്യത്തിൽ പോലും യഥാർത്ഥ ചുരുളി ഏറെ മുന്നിലും ആണ്.

ചരിത്ര പ്രധാനമായ കുടിയേറ്റ കർഷകരുടെ ഭൂമിയാണ് യഥാർത്ഥ ചുരുളി. 1960 - കളിൽ കുടിയേറിയ കർഷകരെ ഒഴിപ്പിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചിരുന്നു. കർഷകരെ ഒഴിപ്പിക്കാൻ അന്ന് പൊലീസ് നടപടി ഉണ്ടായി. അന്ന് കർഷകർ ഒറ്റ കെട്ടായി നടത്തിയ നിരാഹാര സമരത്തിന് മുന്നിൽ സർക്കാർ തോറ്റ് പോയി. ആരും കുടിയിറക്കപ്പെട്ടില്ല. അങ്ങനെയാണ് ഇന്നത്തെ ജനങ്ങൾ തിങ്ങി പാർക്കുന്ന ചുരുളി എന്ന ഗ്രാമം ഉണ്ടാകുന്നത്.

അതേസമയം, സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ ചുരുളിയിൽ ഉപയോഗിച്ച ഭാഷയെ ചൊല്ലി വിവാദം പുകയുകയാണ്. വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ അഖിൽ മാരാർ രംഗത്ത് എത്തിയിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്ത് മര്യാദ കേടും പ്രചരിപ്പിക്കാനുള്ള ലൈസൻസ് അല്ല എന്നാണ് കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരും തിരിച്ചറിയേണ്ടതെന്ന് സംവിധായകൻ പറയുന്നു. മലയാള സിനിമ നില നിന്നത് മഹാരഥന്മാരായ കലാകാരന്മാരുടെ സമൂഹത്തോടുള്ള പ്രതിബന്ധത കൊണ്ട് കൂടിയാണ്.രാജ്യത്തിന്റെ ഭരണഘടനയെ പോലും കബളിപ്പിചാണ് ചുരുളി ജനങ്ങളുടെ മുന്നിലേക്കിയത് എന്നത് സെൻസർ ബോർഡിൽ നിന്നുള്ള വിശദീകരണം നൽകുന്നതെന്ന് അഖിൽ പറയുന്നു.
Recommended Video

എന്നാൽ, സോണി ലിവിൽ പ്രദർശിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' യുടെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് വ്യക്തമാക്കി സെൻസർ ബോർഡ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ചിത്രത്തിലെ അശ്ലീല / അസഭ്യ സംഭാഷണങ്ങൾ ചർച്ചയായി മാറിയതിന് പിന്നാലെയാണ് വിശദീകരണവും ആയി സെൻസർ ബോർഡ് രംഗത്ത് എത്തിയത്.
സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് 'ചുരുളി'ക്ക് നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും സെൻസർ ബോർഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications