Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാന്തന്‍പാറയിലെ ഓഫീസ് നിര്‍മാണം; ഭൂമി കൈയേറിയിട്ടില്ലെന്ന് സിപിഎം, കളക്ടര്‍ക്കെതിരെ ഹൈക്കോടതിയിലേക്ക്

ഇടുക്കി: ശാന്തന്‍പാറയിലെ സി പി എം ഓഫീസിന് ജില്ലാ കളക്ടര്‍ എന്‍ ഒ സി നിഷേധിച്ചതിന് എതിരെ സി പി എം ഹൈക്കോടതിയിലേക്ക്. ഇടുക്കി സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസാണ് നിയമ നടപടിയുമായി മുന്നോട്ട് പോകും എന്ന് അറിയിച്ചത്. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ കയ്യേറ്റം ന്യായീകരിക്കാനാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നതെന്നും സി വി വര്‍ഗീസ് കുറ്റപ്പെടുത്തി.

വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന വില്ലേജില്‍ ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണം എന്നും കൈയേറ്റം നടന്നെന്നും ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ എന്‍ഒസി നിഷേധിച്ചിരുന്നു. എന്നാല്‍ ഭൂമി കൈയേറിയിട്ടില്ല എന്നാണ് സി വി വര്‍ഗീസ് പറയുന്നത്. അരനൂറ്റാണ്ടായി സി പി എമ്മിന്റെ കൈവശമുള്ള ഓഫീസാണ് ഇത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

IDUKKI

പുതിയ നിര്‍മ്മിതിയാണ് എന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയമാണ് എന്നും ഇത് വസ്തുതകള്‍ നിരത്തിക്കൊണ്ട് ജനങ്ങളെ ബോധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എന്‍ഒസിയ്ക്ക് അപേക്ഷ നല്‍കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കളക്ടര്‍ ജില്ലാ കളക്ടറുടെ പണിയുമായി പോകട്ടെ. ഇടുക്കിയില്‍ നിരവധി ഓഫീസുകളാണ് തങ്ങള്‍ക്കുള്ളത്. ഭൂമി കയ്യേറണ്ട ആവശ്യമൊന്നും പാര്‍ട്ടിയ്ക്കില്ല, വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി സിപിഎം ഓഫീസിന്റെ നിര്‍മ്മാണം ഹൈക്കോടതി തടഞ്ഞത്. ശാന്തന്‍പാറ ഗ്രാമത്തില്‍ എന്‍ഒസി വാങ്ങാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ല എന്നാണ് ചട്ടം. തുടര്‍ന്ന് പഞ്ചായത്തും റവന്യൂ വകുപ്പും നിര്‍മാണത്തിന് സ്റ്റോപ്പ് മെമോ നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് വീണ്ടും നിര്‍മ്മാണം തുടര്‍ന്നു. ഇതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ട് ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ സി പി എം നേതാവായ വി എന്‍ മോഹനന്‍ കക്ഷി ചേര്‍ന്നു. അതോടെയാണ് കോടതി ഇവരോട് നിയമപരമായി എന്‍ഒസിയ്ക്ക് അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നത് ഇത് അനുസരിച്ച് കളക്ടര്‍ക്ക് എന്‍ ഒ സിയ്ക്കായി അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ 12 ചതുരശ്ര കിലോ മീറ്റര്‍ ഭൂമിയ്ക്ക് പട്ടയം ഇല്ലെന്നും റോഡ് കയ്യേറ്റവും കളക്ടര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എന്‍ ഒ സി നിരസിക്കുകയായിരുന്നു. നാല് നിലകളുള്ള 4000 അടി ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന കെട്ടിടമാണ് നിര്‍മ്മിക്കാനിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+