മൂന്നാറിൽ കാട്ടാനയുടെ ആക്രമം: ഓട്ടോ രിക്ഷാ ഡ്രൈവർക്ക് പരിക്ക്; ജീവൻ കിട്ടിയെന്ന് ആന്റണി റിച്ചാർഡ്
മൂന്നാറിൽ കാട്ടാനയുടെ ആക്രമം: ഓട്ടോ രിക്ഷാ ഡ്രൈവർക്ക് പരിക്ക്; ജീവൻ കിട്ടിയെന്ന് ആന്റണി റിച്ചാർഡ്
ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഓട്ടോ ഡ്രൈവർ. മൂന്നാർ ടൗണിലെ ഓട്ടോ ഡ്രൈവറും കുറ്റിയാർ വാലിയിൽ താമസക്കാരനും ആയ ആന്റണി റിച്ചാർഡ് ആണ് ആനയുടെ ആക്രമണത്തിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ രക്ഷപ്പെട്ടത്. 29 വയസ്സുണ്ട് ഇയാൾക്ക്.
ഓട്ടോ റിക്ഷ അടിച്ചു തകർക്കുകയും വലിച്ചു പുറത്തിട്ട് ചവിട്ടാൻ ശ്രമിക്കുകയുമായിരുന്നു കാട്ടാന. തേയില ചെടികൾക്കിടയിലേക്ക് കാട്ടാന ഇഴഞ്ഞു കയറിയതാണ് ആന്റണിക്ക് രക്ഷയായത്.
കഴിഞ്ഞ തിങ്കളാഴ്ച ആണ് സംഭവം നടന്നത്. അന്ന് രാത്രി 9 - ന് കുറ്റിയാർ വാലി റൂട്ടിൽ വേൽമുടി ബംഗ്ലാവിന് സമീപം ആയിരുന്നു ആക്രമണം നടന്നത്. ഓട്ടോയിൽ തനിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു ആന്റണി റിച്ചാർഡ് .

പോകുന്ന വഴിയെ പാതയോരത്ത് മറഞ്ഞു നിന്ന ഒറ്റയാൻ റിച്ചാർഡിന്റെ മുന്നിൽ പോയ ജീപ്പിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഡ്രൈവർ വാഹനത്തിന്റെ വേഗം കൂട്ടിയതിനാൽ അയാൾ രക്ഷപ്പെട്ടു. ഇതോടെ ആന പിന്നിൽ നിന്നും വന്ന ഓട്ടോയെ തകർക്കുകയായിരുന്നു.
ആനയുടെ കണ്ണിൽ പെടാതെ റിച്ചാർഡ് ഓട്ടോയിൽ ഒളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ആന തുമ്പിക്കൈ നെഞ്ചിൽ ചുറ്റി വലിച്ച് വെളിയിലേക്ക് ഇട്ടു. തേയില ചെടികളുടെ ചുവട്ടിലേക്കാണ് റിച്ചാർഡ് വീണത്.

പെട്ടെന്നു തന്നെ ചെടികളുടെ ഇടയിലേക്ക് നൂഴ്ന്നു നീങ്ങിയതിനാൽ ആനയുടെ കണ്ണിൽപെട്ടില്ല. വീഴ്ചയിൽ നടുവിനും വലതുകാലിനും ഗുരുതര പരുക്കേറ്റിരുന്നു. പിന്നിലെ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഈ ആക്രമണം കണ്ട് വാഹനങ്ങളിൽ നിന്ന് ഇറങ്ങിയോടി. ഒരു മണിക്കൂറിനു ശേഷം ഇവർ സംഘടിച്ച് എത്തിയാണ് തേയിലച്ചെടികൾക്കിടയിൽ റിച്ചാർഡിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ, ഇടുക്കി ബോഡിമെട്ടിന് സമീപം തോണ്ടി മലയില്‍ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. 4 ദിവസം മുൻപാണ് സംഭവം നടന്നിരുന്നത്.. തോണ്ടിമല ചൂണ്ടല്‍ സ്വദേശി എസ് നടരാജന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഷെഡും കൃഷിയിടങ്ങളും കാട്ടാന കൂട്ടം തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ഒറ്റയാന്‍റെ ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നതിനു പിന്നാലെ ആണ് തോണ്ടിമല ചൂണ്ടലില്‍ വീണ്ടും കാട്ടാന കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങിയത്.

അതേസമയം, 2 മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഇടുക്കി രാജാക്കാട് കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. ആനയിറങ്കലില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. വെണ്‍മണി സ്വദേശികളായ കെ കെ ഷൈജാമോള്‍, അമ്മിണി കൃഷ്ണന്‍, ടി എസ് സന്ധ്യ എന്നിവര്‍ക്ക് ആണ് പരിക്കേറ്റിരുന്നത്. കൃഷിയിടത്തിലേക്ക് ജോലിക്കു പോകുന്നതിന് ഇടെ ആണ് ആനയുടെ ആക്രമണം ഉണ്ടായത്. ആന കാലുകൊണ്ട് തട്ടി മാറ്റിയതോടെ അമ്മിണിയുടെ കൈയിലും കാലിലും പരിക്കേറ്റു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷൈജയ്ക്കും സന്ധ്യയ്‌ക്കും വീണ് പരിക്കേൽക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Recommended Video

അതേ സമയം, ശാന്തൻപാറ, പൂപ്പാറ, മൂലത്തറ, ചിന്നക്കനാൽ, ആനയിറങ്കൽ ഭാഗത്ത് ഇതുവരെ 40 ആളുകൾ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കും കൃഷിക്കും വ്യാപക നാശവും ഉണ്ടായി. ഏറ്റവും ഒടുവിലത്തെ സംഭവം ആണ് വെണ്മണി സ്വദേശിനികളായ തൊഴിലാളി സ്ത്രീകൾക്കുനേരെ മൂലത്തറയിൽവച്ച് ആനയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതർ പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തി സന്ദർശിക്കുക മാത്രമാണുണ്ടായത്. ആനകൾ ജനവാസമേഖലകളിൽ പ്രവേശിക്കുന്നത് തടയാൻ നടപടികളൊന്നും വനപാലകർ സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും ഉണ്ട്.












Click it and Unblock the Notifications