ഓഫ്റോഡ് ട്രെക്കിങ്, ഉയർന്ന മല എന്നിവ കാണാനും കയറാനും ആരും വരണ്ട; ഇടുക്കി കളക്ടറുടെ ഉത്തരവ് ഇത്
ഓഫ്റോഡ് ട്രെക്കിങ്, ഉയർന്ന മല എന്നിവ കാണാനും കയറാനും ആരും വരണ്ട; ഇടുക്കി കളക്ടറുടെ ഉത്തരവ് ഇത്
തൊടുപുഴ: ഇടുക്കി ജില്ലയിൽ അനുമതി കൂടാതെയുള്ള ട്രെക്കിങ് നിരോധിച്ചു കൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത്. എന്നാൽ, ഉത്തരവിന് പിന്നാലെ ഇത് വിവാദത്തിലേക്ക് മാറുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള ഓഫ്റോഡ് ട്രെക്കിങ്, ഉയർന്ന മലകളിലേക്കുള്ള ട്രെക്കിങ് എന്നിവ ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ചാണ് ഉത്തരവ്.
11 - നാണ് മഷീബ ജോർജ് ഉത്തരവ് പുറത്ത് വിട്ടത്. ഉത്തരവിന് പിന്നാലെ ജില്ലാ കളക്ടർ പറയുന്നത്, വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എന്നാണ്.
എന്താണ് ജില്ലാ കളക്ടറുടെ ഉത്തരവ്: - അനുമതി കൂടാതെ, അപകടകരമായ വിധത്തിൽ ഓഫ്റോഡ് ട്രെക്കിങ്, ഉയർന്ന മലകളിലേക്കുള്ള ട്രെക്കിങ് എന്നിവ ജില്ലയിൽ നിരോധിക്കുന്നു.

വിനോദ സഞ്ചാരികളുടെ സംശയം ഇങ്ങനെ:-
എന്താണ് അപകടകരമായ വിധം എന്ന് വിവരിച്ചിട്ടില്ല. ആരാണ് അനുമതി നൽകേണ്ട ബന്ധപ്പെട്ട വകുപ്പുകൾ ?. അനുമതി തേടേണ്ടത് ആര് ? എന്താണ് അതിനുള്ള രീതി ? എന്തു മാനദണ്ഡം അനുസരിച്ചാണ് അനുമതി നൽകേണ്ടത് ? വനംവകുപ്പിന്റെ സ്ഥലങ്ങളിലൊഴിച്ച് ആരാണ് അനുമതി നൽകേണ്ടന്നതിൽ ആർക്കും വ്യക്തതയില്ല. ജില്ലാ ആസ്ഥാനത്ത് അന്വേഷിച്ചാൽ ഇതിനെക്കുറിച്ചൊന്നും ഉദ്യോഗസ്ഥർക്കും വിവരമില്ല.

എന്നാൽ, പരിശീലനം ലഭിച്ച ഗൈഡുമാരുടെ സേവനം പ്രയോജനപ്പെടുത്തിയാൽ അപകട സാധ്യത ഒഴിവാക്കാം. ട്രെക്കിങ്ങിന് കൃത്യമായ മാനദണ്ഡങ്ങൾ നിർദേശിക്കുകയാണ് വേണ്ടത്. വർഷങ്ങളായി ട്രെക്കിങ് നടത്തുന്ന സാഹസിക സഞ്ചാരികളുടെ അഭിപ്രായമാണിത്. എന്നാൽ, മലകയറ്റം, ട്രെക്കിങ് എന്നിവയിൽ പരിശീലനം നൽകുന്നതിന് യുവജനക്ഷേമ ബോർഡിന് കീഴിൽ ദേവികുളത്ത് ആരംഭിച്ച അഡ്വഞ്ചർ അക്കാദമി കോവിഡിന് ശേഷം പ്രവർത്തിച്ചിട്ടില്ല. ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നേടിയിരുന്നു. പരിശീലനം നേടിയവർക്ക് സാഹസിക വിനോദ സഞ്ചാര സംരംഭങ്ങൾ ആരംഭിക്കാനും സർവൈവൽ ഗൈഡുമാരായി പ്രവർത്തിക്കാനും കഴിയും.

പരിശീലനം ലഭിച്ച ഗൈഡുമാരുടെ കൂടെ ട്രെക്കിങ്ങിന് അനുമതി നൽകണമെന്ന് സാഹസിക വിനോദസഞ്ചാര സംരംഭകനായ ആശിഷ് വർഗീസ് പറയുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ട്രെക്കിങ് അപകടകരമാണ്. ഭക്ഷണം, വെള്ളം, അത്യാവശ്യം മരുന്നുകൾ, ആശയ വിനിമയോപാധികൾ, റോപ്, ടോർച്ച് എന്നിവയെല്ലാം കരുതണം- ആശിഷ് പറഞ്ഞു. ജില്ലയിലെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ, അഗ്നിരക്ഷാസേന, പൊലീസ്, ദുരന്തനിവാരണ വകുപ്പ് എന്നിവരുടെ യോഗം വിളിച്ച് ട്രെക്കിങ് സുരക്ഷ വർധിപ്പിക്കുന്നതിന് നടപടികൾ എടുക്കുക.

സുരക്ഷാ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കുക. സുരക്ഷിത ട്രെക്കിങ്ങിനു പരിശീലനം നൽകുക, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനോ വാടകയ്ക്കോ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കുക, അപകടമുണ്ടായാൽ പ്രഥമശുശ്രൂഷ മുതൽ രക്ഷാപ്രവർത്തനം വരെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകുക, ട്രെക്കിങ് ചെയ്യുന്ന സമയത്തേക്കു മാത്രം ബാധകമായ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും ഈ രംഗത്തുള്ളവർ മുന്നോട്ടു വയ്ക്കുന്നു.

എന്നാൽ, പശ്ചിമഘട്ട മലനിരകളിൽ ട്രെക്കിങ്ങിനായി എത്തുന്നവരിൽ കൂടുതലും വിദേശ വിനോദ സഞ്ചാരികളാണ്. ഇങ്ങനെ പോയാൽ ഇടുക്കിയിലേക്ക് വരാൻ നാട്ടുകാരും മറു നാട്ടുകാരും മടിയായി തുടങ്ങും. പുതിയ ഉത്തരവ് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കും. കലക്ടറുടെ അശാസ്ത്രീയമായ ഉത്തരവ് പിൻവലിക്കണം എന്നാണ് എല്ലാരുടെയും ആവശ്യം. ഉത്തരവിന് പിന്നാലെ വിവാദങ്ങളും അഭിപ്രായങ്ങളും ശക്തമാകുകയാണ്. കൊവിഡ് പിടിയിൽ നിന്നും രക്ഷപ്പെടുന്ന ഇടുക്കിയ്ക്ക് കളക്ടറുടെ ഉത്തരവ് പ്രതികൂലമാണ്.
Recommended Video

ഇന്നലെ ജില്ലയില്‍ 412 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1436 പേർ രോഗമുക്തരായി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി 15, അറക്കുളം 13, അയ്യപ്പൻകോവിൽ 11, ബൈസൺവാലി 2, ചക്കുപള്ളം 2, ചിന്നക്കനാൽ 2 , ദേവികുളം 1, ഇടവെട്ടി 13, ഏലപ്പാറ 4, ഇരട്ടയാർ 7, കഞ്ഞിക്കുഴി 7, കാമാക്ഷി 22, കാഞ്ചിയാർ 6, കാന്തല്ലൂർ 1, കരിമണ്ണൂർ 16, കരിങ്കുന്നം 4, കരുണാപുരം 15, കട്ടപ്പന 20, കോടിക്കുളം 9, കൊക്കയാർ 1, കൊന്നത്തടി 8, കുമാരമംഗലം 10, കുമളി 10, മണക്കാട് 6, മാങ്കുളം 1, മരിയാപുരം 6, മൂന്നാർ 2, മുട്ടം 2, നെടുങ്കണ്ടം 17, പള്ളിവാസൽ 2, പാമ്പാടുംപാറ 5, പീരുമേട് 5, പെരുവന്താനം 3, പുറപ്പുഴ 10, രാജാക്കാട് 5, രാജകുമാരി 1, ശാന്തൻപാറ 3, സേനാപതി 8, തൊടുപുഴ 40, ഉടുമ്പൻചോല 2, ഉടുമ്പന്നൂർ 5, ഉപ്പുതറ 2, വണ്ടൻമേട് 8, വണ്ടിപ്പെരിയാർ 14, വണ്ണപ്പുറം 11, വാത്തിക്കുടി 31, വാഴത്തോപ്പ് 7, വെള്ളത്തൂവൽ 11, വെള്ളിയാമറ്റം 6. എന്നിങ്ങനെയാണ് കേസുകൾ.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications