സിന്ധുവിന്റെ മൃതദേഹം കുഴിച്ചിട്ടത് വസ്ത്രങ്ങള്‍ മാറ്റിയ ശേഷം; മുളക് പൊടി വിതറി, ആസൂത്രിത നീക്കം
ഇടുക്കി: വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൃതദേഹം ഒളിപ്പിക്കാന്‍ കൊലപാതകി നടത്തിയത് ആസൂത്രിത നീക്കം. മൃതദേഹം ഇന്ന് പോലീസും ശാസ്ത്രീയ പരിശോധനാ സംഘവും ചേര്‍ന്ന് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. അന്വേഷണ സംഘം മൃതദേഹം കണ്ടെത്താതിരിനിക്കാനുള്ള എല്ലാ ശ്രമവും അക്രമി നടത്തിയിട്ടുണ്ട്. പോലീസ് നായ മണം പിടിച്ച് വരാതിരിക്കാന്‍ മുളക് പൊടി വിതറിയിരുന്നു.
മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കുഴിച്ചിട്ടത്. സിന്ധുവിന്റേത് തന്നെയാണ് മൃതദേഹം എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. അതേസമയം, സിന്ധുവുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന അയല്‍വാസി ബിനോയ് ഒളിവിലാണ്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

കാമാക്ഷി സ്വദേശിയായ സിന്ധു (45) വിന്റെ മൃതദേഹമാണ് ഇന്ന് പുറത്തെടുത്തത്. സിന്ധുവിന്റെ അമ്മ വെള്ളത്തൂവല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി പണിക്കന്‍കുടിയില്‍ ഇളയ മകനൊപ്പം താമസിക്കുകയായിരുന്നു സിന്ധു. അതിനിടെയാണ് ബിനോയിയുമായി അടുത്തത്.
അസുഖ ബാധിതനായ ഭര്‍ത്താവിനെ കാണാന്‍ കഴിഞ്ഞ മാസം 12ന് സിന്ധു പോയിരുന്നു. ഇതേചൊല്ലി ബിനോയ് തര്‍ക്കിച്ചുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് സിന്ധുവിനെ കാണാതായത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചില കാര്യങ്ങള്‍ മകന്‍ പോലീസിനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ പോലീസ് ഇത് കാര്യമാക്കിയില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. ബിനോയിയുടെ വീട്ടില്‍ പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
തേയിലതോട്ടത്തില്‍ ചയ കുടിക്കാന്‍ ഇറങ്ങിയതാണോ; വൈറലായി ഗൗരി കിഷന്റെ പുതിയ ഫോട്ടോഷൂട്ട്
കഴിഞ്ഞ 15നാണ് സിന്ധുവിന്റെ അമ്മ പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം ബിനോയ് മുങ്ങുകയായിരുന്നു. ഇതാണ് ബിനോയിക്കെതിരെ സംശയം ഉയരാന്‍ കാരണം. സിന്ധുവിന്റെ ബന്ധുക്കളായ യുവാക്കള്‍ ബിനോയിയുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് അടുക്കളയില്‍ മണ്ണിളകിയത് കണ്ടത്. കുഴിയെടുത്തപ്പോള്‍ മൃതദേഹം കണ്ടു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. ഇന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. സിന്ധുവിന് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇനി ബിനോയിയെ കണ്ടെത്തണം. സിന്ധുവിന്റെ മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷമാണ് ബിനോയ് മുങ്ങിയത്.












Click it and Unblock the Notifications