Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയ്ക്ക് മറ്റുപുരുഷന്മാരുമായി ബന്ധമെന്ന് സംശയം; കഴുത്തറുത്ത് കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം

പീരുമേട്: ഇടുക്കിയില്‍ കോടതി വളപ്പില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ചക്കുപള്ളം കുങ്കിരിപ്പെട്ടി മനകാലയില്‍ ബിജുവാണ് ഭാര്യ അമ്പിളിയെ കൊല്ലാന്‍ ശ്രമിച്ചത്. പിന്നാലെ തന്നെ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവിന് സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇക്കാര്യവും പറഞ്ഞ് പതിവായി ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടാവാറുണ്ട്. സംശയത്തെ തുടര്‍ന്നുള്ള പകയാണ് വധശ്രമത്തിലേക്ക് നയിച്ചത്.

idukki

കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങിവന്ന അമ്പിളിയുടെ പുറകില്‍ നിന്ന് കഴുത്തറുക്കുകയായിരുന്നു. 2018ല്‍ ഇവരുടെ അയല്‍വാസി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കുമളി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ സാക്ഷികളാണ് രണ്ട് പേരും ഈ കേസില്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് ആക്രമണം.

കേസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ കോടതി വളപ്പിലുള്ള അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ മുറിയില്‍ വച്ച് സംസാരിച്ച ശേഷം പുറത്തിറങ്ങിയപ്പോള്‍ ബിജു അമ്പിളിയെ ആക്രമിക്കുകയായിരുന്നു. അമ്പിളിയെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്. കഴുത്തിലെ മുറിവില്‍ 16 തുന്നലുകളുണ്ട്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. കോടതി പരിസരത്ത് ഉണ്ടായ ആളുകള്‍ ചേര്‍ന്നാണ് യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+