ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി ഡാം തുറക്കല്‍ : വെള്ളമൊഴുകുന്ന വഴികള്‍ പരിശോധിച്ചു, ചെറുതോണി ഡാം തുറക്കാന്‍ സാധ്യത!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ചെറുതോണി ഡാം തുറക്കേണ്ടി വന്നാല്‍ വെള്ളം ഒഴുകിപ്പോകുന്ന വഴികള്‍ ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിച്ചു. ചെറുതോണി ഡാം ടോപ്പ് മുതല്‍ പനങ്കുട്ടിവരെയുള്ള സ്ഥലമാണ് ഇറിഗേഷന്‍, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ അഞ്ച് പേര്‍ വീതം അടങ്ങിയ 20 സംഘങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയത്.

വെള്ളമൊഴുകുന്ന പുഴയുടെ വീതി, തടസ്സങ്ങള്‍, സമീപമുള്ള വീടുകള്‍, കെട്ടിടങ്ങള്‍, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയവ സംഘാംഗങ്ങള്‍ പരിശോധിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി പെരിയാറിന്റെ തീരദേശങ്ങളില്‍ സര്‍വ്വെ നടത്തി. കെ.എസ്.ഇ.ബി, റവന്യൂ, ജലസേചന വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ 20 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ സര്‍വ്വെ നടത്തിയത്.

idukkidam

ചെറുതോണി ഡാം ടോപ്പ് മുതല്‍ ലോവര്‍ പെരിയാര്‍ വരെയുള്ള പ്രദേശത്തെ പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകള്‍, താമസിക്കുന്ന ആളുകളുടെ എണ്ണം, അഡ്രസ്, ഫോണ്‍ നമ്പര്‍, കൃഷിയിടം, വൈദ്യുത ലൈനുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വിവരങ്ങളും സര്‍വ്വെയിലൂടെ ശേഖരിച്ചു. ഉയര്‍ന്ന മേഖലകളില്‍ പെരിയാറിന് മധ്യഭാഗത്തുനിന്നും ഇരു ഭാഗത്തേക്കും 50 മീറ്റര്‍ വീതവും താഴ്ന്ന മേഖലയില്‍ 100 മീറ്റര്‍ വീതവും ദൂരത്തിലാണ് സര്‍വ്വെ ക്രമീകരിച്ചത്. വിവരം ശേഖരിക്കുന്നതിനോടൊപ്പം സ്ഥലത്തിന്റെ സ്‌കെച്ച് രേഖപ്പെടുത്തുകയും ചെയ്തു.

അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനുമാണ് വിവരശേഖരണത്തിലൂടെ സ്ഥലമാപ്പും പ്ലാനും തയ്യാറാക്കുന്നത്. ഡാം ടോപ്പ് മുതല്‍ ചെറുതോണി കുതിരക്കല്ല് വരെ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥരാണ് സര്‍വ്വെ നടത്തിയത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററും വിവിധ വകുപ്പുകളിലെ അഞ്ച് പേരടങ്ങിയ ഓരോ ടീം വീതമാണ് സര്‍വ്വെ നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, ഇടുക്കി ആര്‍.ഡി.ഒ എം.പി വിനോദ് എന്നിവര്‍ വെള്ളം കയറാനിടയുള്ള പെരിയാര്‍ തീരദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

Idukki
English summary
Idukki Local News about idukki dam opening chances.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X