മുതിരപ്പുഴയാറ്റില്‍ നിന്ന് അജ്ഞാതന്റെ ശരീര ഭാഗം: അഴുകിയ കാല്‍ കണ്ടെത്തിയത് പുഴയുടെ തീരത്ത്!
അടിമാലി: മുതിരപ്പുഴയാറ്റില്‍ നിന്നും കണ്ടെത്തിയ മനുഷ്യ ശരീരഭാഗം ആരുടേതാണെന്ന കണ്ടെത്താനാകാതെ പോലീസ് സ്ത്രീയുടേതാണെന്ന പ്രാഥമിക നിഗമനത്തിനപ്പുറം അന്വേഷണ സംഘത്തിന് ഇതുവരെയും മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. കാല്‍ മുറിച്ചുമാറ്റിയതാണോ എന്നും വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള സ്ഥിതികരണ വിവരങ്ങളൊന്നും ഇല്ലാത്തതും പോലീസിനെ കുഴക്കിയിരിക്കുകയാണ്.
ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാംപിള്‍ ശേഖരണം മാത്രമാണ് പോസ്റ്റ്മോര്‍ട്ടത്തിലൂടെ സാധ്യമായത്. സമീപ ദിവസങ്ങളില്‍ ജില്ലയില്‍ കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാംപിളുകള്‍ കൂടി പരിശോധിച്ച വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അത്തരത്തിലൊരു അന്വേഷണം നടന്നാലും അതിന് കാലതാമസം എടുക്കും. അഴുകാറായ നിലയിലാണ് മുതിരപ്പുഴയാറിന്റെ തീരത്തു നിന്നും പോലീസ് ശരീരഭാഗം കണ്ടെത്തിയത്.

കാണാതായവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആറ്റുകാട് സ്വദേശി വിജിനെയും , പാറത്തോട് സ്വദേശി സന്ധ്യയെയും പ്രദേശത്തുനിന്നു കാണാതായിരുന്നു. കഴിഞ്ഞ ദിവസം പുഴയിലൂടെ ഒരു മൃതദേഹം ഒഴുകിപ്പോയെന്ന അഭ്യൂഹത്തെ തുടര്‍ന്നു വെള്ളത്തൂവല്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റുതെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ മുതിരപ്പുഴയാര്‍ കവിഞ്ഞൊഴുകുന്നതും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. അഴുകാറായ നിലയില്‍ കാല്‍ കണ്ടെത്തിയതോടെ കാണാതായവരുടെ വീട്ടംഗങ്ങളും ആശങ്കയുടെ നടുവിലാണ്.












Click it and Unblock the Notifications