Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണപ്പുറം കൂട്ടക്കൊല: മൂന്നുപേരില്‍ കുറയാത്ത സംഘം ചേര്‍ന്നുള്ള കൊലപാതം, പോലീസ് മൃതദേഹങ്ങള്

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചിട്ടതിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്ന നിഗമനത്തില്‍ പോലീസ് ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തിയെങ്കിലും കാര്യമായ തുമ്പുകളൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമീപദിവസങ്ങളിലെല്ലാം മഴയായിരുന്നതിനാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി.

വീട്ടിലെ ജനാലകളെല്ലാം പ്ലാസ്റ്റ്ക് ഉപായോഗിച്ച് മറച്ചുകെട്ടിയിരുന്ന നിലയിലായിരുന്നുവെന്നതും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നതിന്റെ സൂചനയാണെന്നും .കേസില്‍ മൂന്നിലധികം പ്രതികള്‍ ഉണ്ടാകാം എന്ന നിരീക്ഷണത്തിലാണ് പൊലീസ്. മന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്.

murder-23

വീട്ടില്‍ മോഷണശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. മന്ത്രവാദത്തിന്റെ പങ്കിനെ കുറിച്ച് മരിച്ച കൃഷ്ണകുമാറിന്റെ സഹോദരനും പോലീസിനോട് സംശയം പ്രകടിപ്പിച്ചു. സമീപവാസിയായ പുത്തന്‍പുരയ്ക്കല്‍ ശശിയാണ് വീട്ടുകാരെ കാണാനില്ലാ എന്ന വിവരം ആദ്യം അറിയുന്നത്. സ്ഥിരമായി കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് പാല്‍ നല്‍കിയിരുന്നത് ശശിയാണ്. സാധാരണ വീട്ടില്‍ ഇല്ലാത്ത ദിവസങ്ങള്‍ പാല്‍ വേണ്ടന്ന് നേരത്തെ പറയുന്നതാണെന്നും ഞായറാഴ്ച വൈകിട്ട് കൃഷ്ണകുമാറിന്റെ മകള്‍ ആര്‍ഷ പാല്‍ വാങ്ങാന്‍ എത്തിയിരുന്നതായും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ ചുമന്നുകൊണ്ടുപോയാണ് കുഴിച്ച് മൂടിയതെന്ന നിഗമനത്തിലുമാണ് പോലീസ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+