ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ പാലിയേറ്റീവ് പരിചരണത്തിന് വിദഗ്ധ സംഘം: പ്രവര്‍ത്തനങ്ങള്‍ക്ക് ഇളംദേശത്ത് തുടക്കം

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ജില്ലയിലെ കിടപ്പുരോഗികള്‍ക്കുള്ള വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് ഇളംദേശം ബ്ലോക്കില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന രണ്ടാംഘട്ട പാലിയേറ്റീവ് പരിചരണ പരിപാടിക്കാണ് ഇളംദേശം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴില്‍ തുടക്കമായത്. ബ്ലോക്ക് പഞ്ചായത്തംഗം മാര്‍ട്ടിന്‍ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.

palliativecare-

വെള്ളിയാമറ്റം, ആലക്കോട, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, കോടിക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലുള്ള 131 കിടപ്പ് രോഗികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഫിസിയോതെറാപ്പിയും നഴ്‌സിംഗ് പരിചരണവും ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണ പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരു ദിവസമെന്ന നിലയില്‍ ആഴ്ചയില്‍ ആറു ദിവസവും ഉറപ്പാക്കിയുള്ള പാലിയേറ്റീവ് പരിചരണമാണ് ആരംഭിച്ചിട്ടുള്ളത്. ജില്ലയില്‍ ആദ്യമായാണ് കമ്യൂണിറ്റി ഹെല്‍ത്ത്‌സെന്റര്‍ കേന്ദ്രീകൃത വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതി ഇളംദേശം ബ്ലോക്കിന്റെ കീഴില്‍ ഏര്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

Idukki
English summary
idukki local news expert team for palliative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X