Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴയില്‍ കൂട്ടക്കൊല: മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീടിനു സമീപം കുഴിച്ചിട്ട നിലയില്‍, വീടിനുള്ളില്‍ രക്തക്കറ... മന്ത്രവാദമോ?

തൊടുപുഴ: കൂട്ടക്കൊലപാതകത്തിന്റെ ഭീതിയും നടുക്കവും മാറാതെ തൊടുപുഴ. തൊടുപുഴ വണ്ണപ്പുറം കമ്പക്കാനത്ത് നാലുപേരുടെ മൃതദേഹം വീടിനടുത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ പരിഭ്രാന്തിയിലായത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി വീട്ടുകാരെ കാണാനില്ലെന്ന പ്രദേശവാസികളുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൂട്ടക്കൊലപാതകത്തിന്റെ ഭീതിപെടുത്തുന്ന കാഴ്ചകളിലേക്ക് നയിച്ചത്. കമ്പക്കാനം സ്വദേശി കൃഷ്ണന്‍, ഭാര്യ സുശീല, ഇവരുടെ മക്കളായ ആശ അര്‍ജുന്‍ എന്നിവരെയാണ് ഇന്ന് വീട്ടുവളപ്പില്‍ കുഴികുത്തി മൂടിയ നിലയില്‍ കണ്ടെത്തിയത്.

Family member

കുടുംബത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നായി മരിച്ച കൃഷ്ണന്റെ സഹോദരന്‍ പോലീസിന് മൊഴിനല്‍കിയത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വീടിനു സമീപത്തുനിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ തിരച്ചിലിനിടയില്‍ വീടിനുള്ള പലയിടങ്ങളിലായി രക്തം തളംകെട്ടി കിടക്കുന്നത് കണ്ടെത്തി.

തുടര്‍ന്ന നടത്തിയ പരിശോധനയില്‍ പിന്‍വശത്തെ പുരയിടത്തില്‍ മണ്ണിട്ട് മൂടിയിരിക്കുന്ന നിലയില്‍ കുഴികള്‍ കണ്ടെത്തുകയും ഇവ പരിശോധിക്കുകയുമായിരുന്നു. നാലൂപേരുടെയും മൃതദേഹം കുഴിച്ചിട്ട നിലിയിലായിരുന്നു. മൃതദേഹങ്ങളില്‍ മാരകമായ മുറിവേറ്റിട്ടുണ്ടെന്ന പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവ സ്ഥലത്തു നിന്നും കൊലപാതകത്തിനുപയോഗിച്ചതെന്നു സംശയിക്കുന്ന കത്തിയും ചുറ്റികയും പോലീസ് കണ്ടെത്തി.

സമീപവാസികളുമായി യാതൊരുവിധ സംമ്പര്‍ക്കവും ഈ കുടുംബത്തിനുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആസൂത്രിത കൊലപാതമാണെന്ന നിരീക്ഷണത്തിലാണ് പോലീസ് അതേസമയം വീടിന്റെ ജനാലകള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ച നിലയിലാണ്. മന്ത്രവാദം ചെയ്തു വന്നിരുന്ന വ്യക്തിയാണ് മരിച്ച കൃഷ്ണന്‍ എന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മാട്ടത്തിനായി അയച്ചു. രാത്രിക്കാലങ്ങളിലടക്കം നിരവധി പേര്‍ കാറിലും മറ്റും ഇവിടെ വന്നു പോയിരുന്നതായും പ്രദേശവാസികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+