ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കാലമാണ്; മഴ തുടങ്ങിയാൽ പിന്നെ ഇടുക്കി ഇങ്ങനെയാണ്...ഭായ്, സൗന്ദര്യം അണപൊട്ടി ഒഴുകും...

  • By Desk
Google Oneindia Malayalam News

രാജാക്കാട്: മഴക്കാലങ്ങള്‍ ഇടുക്കിയെ കൂടൂതല്‍ സൗന്ദര്യമുള്ളതാക്കുന്നു. എവിടെയും തൂവെള്ള നിറത്തില്‍ നീരൊഴുക്കുകള്‍ സജ്ജീവമായ തോടുകളും അരുവികളും ഈ കാലയയളവില്‍ ഇടുക്കിയുടെ വശ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ന് പുതിയൊരു വെള്ളച്ചാട്ടത്തെ പരിചയപ്പെടുത്തുകയാണ്.

ഇടുക്കി സേനാപതിയിലെ മരച്ചുവട് വെള്ളച്ചാട്ടം. മരച്ചാട്ടം വെള്ളച്ചാട്ടം ടൂറിസംമാപ്പില്‍ ഇടംനേടിയ സ്ഥലമൊന്നും അല്ല, എങ്കിലും ഇവിടുത്തെ പ്രകൃതിക്കും വെള്ളക്കെട്ടുകള്‍ക്കും വിനോദ സഞ്ചാരത്തിന്റെ പുതിയ സാധ്യതകള്‍ തുറന്നിടാന്‍ സാധിക്കുന്നു. ഹൈറേഞ്ചില്‍ ഇത്തരത്തില്‍ ചെറുതും വലുതുമായനിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. എന്നാല്‍ വശ്യമായ പ്രകൃതിയുടെ സൗന്ദര്യം തുളുമ്പുന്ന ഇത്തരം വെള്ളച്ചാട്ടങ്ങള്‍ പുറത്തുനിന്നുംവരുന്ന സഞ്ചാരികള്‍ക്ക് അന്യമായ കാഴ്ചയാണ്.

Idukki

സേനപാതിയിലെ മരച്ചുവട് വെള്ളച്ചാട്ടം തദ്ദേശ്യ ടൂറിസം സാധ്യതകളാണ് കൂടുതലായി തുറന്നിടുന്നത്.വിശ്രമവേളകള്‍ക്കായി പലരും ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇവിടുത്തെ ടൂറിസം സാധ്യതകളെ പിന്നോട്ടുലക്കുന്നുണ്ട്.വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ പ്രദേശത്തിന്റെ വികസനത്തിന് തന്നെ വഴിയൊരുക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നത്.

സമീപത്തെ തിട്ടയില്‍ നിന്നും ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ അടിഭാഗത്തായി സ്ഥതി ചെയ്യുന്നതിനാലാണ് മരച്ചുവട് വെള്ളച്ചാട്ടം എന്ന് ഇവിടം അറിയപ്പെടുന്നത്. കാടുകള്‍ വെട്ടി നശിപ്പിക്കാതെയും പ്രകൃതിയുടെ തനിമ നിലനിര്‍ത്തിയാണ് നാട്ടുകാര്‍ ഇവിടം സംരക്ഷിച്ച് പോരുന്നത്. നിരവധിപേര്‍ ഇവിടെ ദിവസവും വന്നുപോകുന്നെങ്കിലും ഒരു പ്ലാസ്റ്റിക് മാലിന്യം പോലും ഇവിടെ കാണാന്‍ കഴിയില്ല എന്നതും എടുത്തുപറയേണ്ട വസ്തുതയാണ് , വൈകാതെതന്നെ ഈ പ്രദേശങ്ങളും ടൂറിസം സാധ്യതകളില്‍ ഇടംനേടി വികസനത്തിന്റെ മാറ്റവുമായി പുതിയഭാവത്തിലേക്കെത്തുമെന്നാണ് പ്രദേശവാസികളുടെയും പ്രതീക്ഷ.

Idukki
English summary
Idukki Local News Idukki in mansoon season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X