ഇടുക്കി നടുങ്ങി : പുറംലോകം അറിയാതെപോയി ഇടുക്കിയുടെ മഴക്കെടുതികള്‍
Recommended Video

തൊടുപുഴ: ആറു ദിവസങ്ങള്‍ക്ക് മുമ്പുവരെ ഇടുക്കിയുടെ അവസ്ഥകള്‍ പുറംലോകം അറിഞ്ഞിരുന്നു ഒരു പരിധിവരെ. എന്നാല്‍ പിന്നീടങ്ങോട് ഇടുക്കിയെന്ന മലയോര ജില്ലയെ കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ പരിമിതമായ വിവരങ്ങള്‍മാത്രമാണ് പുറത്തേക്ക് എത്തിച്ചിരുന്നത്. എല്ലാം നിശ്ചലമായി പോയ നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്. ഒരുരാത്രികൊണ്ട് ഇടുക്കി പൂര്‍ണമായും ഒറ്റപ്പെട്ടു പോകുകയായിരുന്നു.ഗ്രാമങ്ങളും നഗരങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതിയും നെറ്റ്‌വര്‍ക്കുകളും നിലച്ചു. മലകള്‍ ഇടിഞ്ഞു, ഉരുള്‍പൊട്ടലില്‍ നിരവിധിവീടുകളും തകര്‍ന്നു.
പത്തുമീറ്ററിലധികം പോകാന്‍ സാധിക്കാത്ത രീതിയില്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. അതിവേഗത്തില്‍ ദുരിതാശ്വസാ ക്യാമ്പുകള്‍ തുടങ്ങുകയും ആളുകളെ മാറ്റി പാര്‍പ്പിക്കുകയുമായിരുന്നു ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗം. ക്യാമ്പുകളിലേക്ക് മാറ്റി ആളുകള്‍ക്ക് ഭക്ഷം എത്തിക്കുന്നതിനുള്ള ഗതാഗതമാര്‍ഗം പുനസ്ഥാപിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഇരുട്ടു നിറഞ്ഞ ദിവസങ്ങളില്‍ കിലോമീറ്ററുകളോളം ജീവന്‍ പണയംവെച്ച് ഭക്ഷവസ്തുക്കള്‍ തലചുമടായി ക്യാമ്പുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം ആരംഭിച്ചത്.

പിന്നീട് നാലു ദിവസങ്ങളെടുത്തു. വൈദ്യുതി ബന്ധവും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഭാഗീകമായി എങ്കിലും പുനസ്ഥാപിക്കാന്‍. പൂര്‍ണമായി വൈദ്യുതിബന്ധങ്ങളും ഗതാഗത സൗകര്യങ്ങളും പുനസ്ഥാപിക്കാന്‍ രണ്ടാഴ്ചയിലേറെ സമയമെങ്കിലും എടുക്കും. പലയിടങ്ങളിലും മലകളും റോഡുകളും ഇരുന്നുപോകുകയും വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. പുതിയ റോഡുകള്‍വെട്ടിയാണ് നിലവില്‍ ഗതാഗത ക്രമീകരണങ്ങള്‍ നടത്തുന്നത്. ഇടുക്കിയിനി മിടുമിടുക്കിയാകാന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവരും.












Click it and Unblock the Notifications