19-കാരി മരണപ്പെട്ട സംഭവം; ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കാരണം വ്യക്തമല്ലെന്ന് പൊലീസ്
ഇടുക്കി: വീട്ടമ്മയെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. യുവതിയുടെ മരണം ആത്മഹത്യ എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചാണ് യുവതിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നത്.
ബന്ധുക്കൾ ദുരൂഹത ആരോപിച്ച സംഭവത്തിൽ മരണം സംഭവിച്ച് 2 ദിനങ്ങൾ പിന്നടവെയാണ് ഇപ്പോൾ ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ, ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മൂന്നാർ പൊലീസ് പറഞ്ഞു.

മൂന്നാർ കണ്ണൻ ദേവൻ കമ്പനി പെരിയവരൈ എസ്റ്റേറ്റ് പഴയകാട് ഡിവിഷനിൽ പ്രവീണിന്റെ ഭാര്യ എം ശ്രീജയെ(19) ഭർതൃ ഗൃഹത്തിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴം രാത്രിയാണ് സംഭവം നടന്നത്. ബന്ധുക്കളാണ് 19 - കാരിയായ ശ്രീജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ശ്രീജയുടെ വിവാഹം കഴിഞ്ഞത്. എസ്റ്റേറ്റിന് സമീപം താമസിക്കുന്ന പ്രവീൺ എന്ന ആളെയാണ് ശ്രീജ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ ഇരുവരും സന്തോഷത്തോടെ കഴിഞ്ഞിരുന്നു. എന്നാൽ, പിന്നീട്, ഇരുവരും തമ്മിൽ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു.
അതേസമയം, പ്രവീണിന് സംശയ രോഗം ഉള്ളതായി ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ശ്രീജയോട് ഇയാൾ സംശയത്തോടെയാണ് പെരുമാറിയിരുന്നത്. സ്ത്രീധന പ്രശ്നത്തെ ചൊല്ലിയും പ്രവീൺ നിരന്തരം 19 - കാരിയായ ശ്രീജയെ വീടിനുള്ളിൽ വച്ച് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിൽ വ്യക്തമാക്കിയിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ ശ്രീജ മാനസികമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
വീടിന് ഉളളിൽ ആരുമില്ലാത്ത സമയം നോക്കിയാണ് 19 - കാരിയായ ശ്രീജ തൂങ്ങി മരിച്ചത്. ഇതിന് പിന്നാലെ വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. നിലവിൽ മൂന്നാർ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതി സ്വയം ആത്മഹത്യ ചെയ്ത് ആയിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം
യുവതിയുടെ ഭർത്താവിൽ നിന്നും ഉണ്ടായ മർദ്ദനങ്ങൾ കണക്കിലെടുത്ത് മാനസിക പീഡനത്തെ കുറിച്ചും ബന്ധുക്കൾ ഉന്നയിക്കുന്ന സ്ത്രീധന പ്രശ്നങ്ങളെക്കുറിച്ചും അന്വേഷിക്കും എന്ന് പൊലീസ് പറഞ്ഞിരുന്നു. ബന്ധുക്കൾ വെളിപ്പെടുത്തുന്ന വിവരങ്ങളിൽ എന്തെങ്കിലും സത്യമുണ്ടേയെന്ന് അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം മാത്രം ആത്മഹത്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications