Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി പള്ളിവാസല്‍ പവര്‍ ഹൗസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രതിയെ സംശയിക്കുന്ന ബന്ധു അരുണിന്റെ (28) മൃതദേഹമാണ് പവര്‍ ഹൗസിന് സമീപത്തെ നീണ്ട പാറ വണ്ടിത്തറയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്ററിനുള്ളില്‍ ആളൊഴിഞ്ഞ വീടിന് മുന്നിലെ മരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

idukki

നേരത്തെ ഇവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും അരുണിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം അരുണ്‍ ഇവിടെ എത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് പവര്‍ഗൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഥിനി രേഷ്മ(17) ആണ് മരിച്ചത്. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പോലീസ് അന്ന് തന്നെ തിരച്ചില്‍ ശക്തമാക്കിയിരുന്നു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതിരുന്നതോടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടി ഉണ്ടെന്ന് കണ്ടെത്തി. പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നതായി പ്രദേശത്തെ ഓട്ടോതൊഴിലാളികല്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉളി പോലുള്ള ആയുധം കൊണ്ട് നെഞ്ചില്‍ കുത്തേറ്റ നിലയിലാണ് രേഷ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ തിങ്കളാഴ്ച ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. കൂടാതെ ഏഴ് കിലോ മീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. രേഷ്മയെ കൊലപ്പെടുത്തുമെന്ന് എഴുതിയ കത്ത് അരുണിന്റെ മുറിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കൃത്യത്തിന് ശേഷം താനും ആത്മഹത്യ ചെയ്യുമെന്ന് കത്തില്‍ സൂിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+