പുതുവര്‍ഷം കളറാക്കിക്കോ, പക്ഷെ നിയമം ലംഘിച്ചാല്‍ മുട്ടന്‍ പണി കിട്ടും
തൊടുപുഴ: പുതുവര്‍ഷാഘോഷത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മീശപ്പുലിമലയിലും പൂഞ്ചിറയിലും ഇത്തവണയും ആളുകളുടെ ഒഴുക്കായിരിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് കൊണ്ട് ആരും വണ്ടിയെടുത്ത് ഇങ്ങോട്ടേക്ക് വരാം എന്ന് കരുതേണ്ട. പുതുവര്‍ഷത്തിന് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷമായിരിക്കും ജില്ലയില്‍ ആര്‍ടിഒ ഒരുക്കുക.
ജില്ലയിലെ ദേശീയ, സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും വരെ മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് പരിശോധന ഉണ്ടായിരിക്കും. ന്യൂ ഇയര്‍ ആയതിനാല്‍ തന്നെ മദ്യപാനം ഉണ്ടായിരിക്കും എന്നുറപ്പാണ്. എന്നാല്‍ മദ്യപിച്ച് ആഘോഷിക്കുന്നവര്‍ വീടിനുള്ളില്‍ തന്നെ ഒതുങ്ങണം എന്നാണ് ആര്‍ ടി ഒയുടെ നിര്‍ദേശം. മദ്യപിച്ചുള്ള ഡ്രൈവിംഗ് തടയാന്‍ കര്‍ശന നിരീക്ഷണമുണ്ടാകും.

മദ്യപിച്ചു വാഹനമോടിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ ആറ് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. നിയമലംഘനത്തിന്റെ കാഠിന്യമനുസരിച്ച് ലൈസന്‍സ് സ്ഥിരമായി നഷ്ടപ്പെടാന്‍ വരാന്‍ സാധ്യതയുണ്ട്. മോട്ടോര്‍ സൈക്കിള്‍ യാത്രികര്‍ ഹെല്‍മറ്റും നാല് ചക്ര വാഹനങ്ങളിലുള്ളവര്‍ സീറ്റ് ബെല്‍റ്റും ഉറപ്പാക്കണം.
അമിതവേഗം, മദ്യപിച്ചോ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു കൊണ്ടോ വാഹനമോടിക്കുക, രണ്ടിലധികം ആളുകള്‍ ഇരുചക്ര വാഹനത്തില്‍ പോകുക, മറ്റുള്ളവരുടെ ഡ്രൈവിങ്ങിലെ ശ്രദ്ധ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന പ്രവൃത്തികള്‍, ഗതാഗത തടസ്സമുണ്ടാക്കല്‍ എന്നിവയ്‌ക്കെല്ലാം കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുക.
രാമക്കല്‍മേട്ടില്‍ പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് താല്‍ക്കാലിക പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിക്കുവന്നതാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ കീഴില്‍ ഡിസംബര്‍ 31 മുതല്‍ 24 മണിക്കൂറും പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. രാമക്കല്‍മേട്ടിലെ ഹോം സ്റ്റേകളില്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications