• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സിന്ധുവിനെ ആദ്യം കത്തിച്ചു; കുഴിച്ചിട്ടത് ജീവനോടെ, ഞെട്ടിക്കുന്ന മൊഴി... ബിനോയ് കുടുങ്ങിയത് ഇങ്ങനെ

Google Oneindia Malayalam News

ഇടുക്കി: അടിമാലി പണിക്കന്‍കുടിയിലെ സിന്ധു വധക്കേസില്‍ അറസ്റ്റിലായ പ്രതി ബിനോയിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഞെട്ടിപ്പിക്കുന്ന മൊഴിയാണ് പ്രതി നല്‍കിയത്. കൊലപ്പെടുത്തിയ ശേഷമല്ല സിന്ധുവിനെ കുഴിച്ചിട്ടത്. ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞതത്രെ. ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്.

സിന്ധുവിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി മുങ്ങുകയായിരുന്നു. ശേഷം തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും ഒളിവില്‍ കഴിഞ്ഞ പ്രതി സുഹൃത്തിനെ വിളിച്ചതോടെയാണ് പോലീസ് കുരുക്കിട്ടത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി വിശദമായ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. പ്രതി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

തൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നംതൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നം

1

ഭര്‍ത്താവുമായി പിണങ്ങി തനിച്ച് താമസിക്കുകയായിരുന്നു സിന്ധു. കാമാക്ഷി സ്വദേശിയായ സിന്ധു പിന്നീടാണ് പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. അയല്‍വാസിയായ ബിനോയിയുമായി അടുത്തു. മിക്കപ്പോഴും ബിനോയിക്കൊപ്പമാണ് സിന്ധു താമസിച്ചത് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സിന്ധുവിലുണ്ടായ ചില സംശയങ്ങളാണ് പ്രതി ക്രൂരത ചെയ്യാന്‍ കാരണമെന്ന് പോലീസ് സൂചിപ്പിക്കുന്നു.

2

അസുഖ ബാധിതനായ ഭര്‍ത്താവിനെ കാണാന്‍ സിന്ധു പോയിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് വന്നത്. ഇത് സംബന്ധിച്ച് ബിനോയിയും സിന്ധുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം. കൂടാതെ സിന്ധു പലരുമായും ബന്ധം പുലര്‍ത്തുന്നു എന്ന സംശയവും പ്രതിക്കുണ്ടായിരുന്നുവത്രെ. തര്‍ക്കത്തിനിടെ സിന്ധുവിനെ മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

3

മര്‍ദ്ദിച്ച് അവശയാക്കി. മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. തുടര്‍ന്ന് കത്തിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് ജീവനുണ്ട് എന്ന് ബോധ്യമായത്. തുടര്‍ന്ന് അടുക്കളയില്‍ കുഴിയെടുത്ത് ജീവനോടെ മൂടുകയായിരുന്നു. സിന്ധുവിന്റെ വസ്ത്രങ്ങള്‍ പ്രതി അഴിച്ചുമാറ്റിയിരുന്നു. ഇവ ഒരു പുഴയില്‍ എറിഞ്ഞു എന്നാണ് മൊഴി. വസ്ത്രം കണ്ടെടുക്കേണ്ടതുണ്ട്.

4

സിന്ധുവിനെ കാണാതായതോടെ കുടുംബം അന്വേഷിക്കാന്‍ തുടങ്ങി. ബിനോയിയെ കുടുംബത്തിന് സംശയമുണ്ടായിരുന്നു. തുടര്‍ന്നാണ് സിന്ധുവിന്റെ അമ്മ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ ബിനോയ് മുങ്ങി. തുടര്‍ന്ന് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായി പോലീസ്. തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി പാലക്കാടും തൃശൂരും ചങ്ങനാശേരിയിലും ഒളിവില്‍ കഴിഞ്ഞ ശേഷം വീണ്ടും ഇടുക്കിയിലെത്തുകയായിരുന്നു.

നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

5

പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെതിരെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബിനോയിയുമായി ബന്ധമുള്ളവരുടെ മൊബൈല്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇടുക്കിയിലെത്തിയ പ്രതി ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്. മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ പെരുഞ്ചാംകുട്ടിയിലെ വനത്തിലാണ് എന്ന് വ്യക്തമായി. തുടര്‍ന്ന് വന്‍ സംഘം പോലീസ് കാട് അരിച്ചുപെറുക്കുകയായിരുന്നു.

6

പ്രതി കുറ്റം സമ്മതിച്ചു എന്നാണ് പോലീസ് പറയുന്നത്. ഇന്നത്തെ തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതി ഒളിവില്‍ കഴിഞ്ഞുവെന്ന് പറയുന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. ശാസ്ത്രീയമായ പരിശോധനയില്‍ തെളിഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പ്രതിയില്‍ നിന്ന് ചില വിവരങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്.

7

കൊലപാതകം നടക്കുന്ന സമയം സിന്ധു ധരിച്ച വസ്ത്രം ഇനി കണ്ടെടുക്കേണ്ടതുണ്ട്. സിന്ധിവിനെ അടുക്കളയില്‍ കുഴിച്ചിട്ട ശേഷം പ്രതി പുതിയ അടുപ്പ് നിര്‍മിച്ചിരുന്നു. ഇത് പഴയ അടുപ്പാണെന്ന് തോന്നിക്കാന്‍ അടുക്കളയില്‍ ചാരം വിതറുകയും ചെയ്തു. കുഴിച്ചുമൂടിയ കുഴിയില്‍ മുളക് പൊടി വിതറി രക്ഷപ്പെടാനുള്ള ശ്രമവും പ്രതി നടത്തി. എന്നാല്‍ സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടര്‍ന്ന് അടുക്കളയില്‍ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

cmsvideo
  How Nipah virus is varies from corona ? | Oneindia Malayalam
  Idukki
  English summary
  Idukki Sindhu Murder Case: Police Starts to Collects Evidence and Reached Accused Binoy House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X