Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവയും കാട്ടാനക്കൂട്ടവും; ഇടുക്കിയില്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി വന്യജീവികള്‍

മൂന്നാര്‍: മൂന്നാറിലെ തേയിലത്തോട്ടത്തില്‍ കടുവയെ കണ്ടെന്ന് നാട്ടുകാര്‍. പകല്‍ സമയത്താണ് കടുവയെ കണ്ടത്. ബുധനാഴ്ച രാവിലെ എട്ടേ കാലോടെ കല്ലാര്‍ ഫാക്ടറി ഡിവിഷനില്‍ 8-ാം നമ്പര്‍ ഫീല്‍ഡിലാണ് തൊഴിലാളികള്‍ കടുവയെ കണ്ടത്. തൊഴിലാളികള്‍ കൊളുന്ത് എടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. എതിര്‍ ഭാഗത്തുള്ള റോഡിലൂടെ കടുവ നടന്ന് കാട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ആറ് മാസം മുന്‍പും എസ്റ്റേറ്റില്‍ കടുവയെ കണ്ടിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. മേഖലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുവയെ കൂടാതെ കാട്ടുപോത്ത്, കാട്ടാനകള്‍ എന്നിവയുടെ ശല്യവും കൂടുതലാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനിടെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വിവിധ കേന്ദ്രങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ് എന്ന പരാതിയുണ്ട്.

idukki

രണ്ട് ദിവസമായി കോളനിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ നാശമാണ് വിതക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. ഇടമലക്കുടി പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി. കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊങ്കല്‍ അവധി പ്രമാണിച്ച് ഹോസ്റ്റല്‍ ജീവനക്കാരും കുട്ടികളും വീട്ടില്‍ പോയിരിക്കുകയായിരുന്നു.

ഈ സമയത്താണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കാട്ടാന കടക്കാതിരിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലി പ്രവര്‍ത്തന രഹിതമാണ്. മൂന്നാര്‍ മേഖലയില്‍ കാട്ടാനയുടെയും കടുവ, പുലി എന്നിവയുടെയും ആക്രമണം രൂക്ഷമാണ്. പശു, നായ മുതലായ വളര്‍ത്ത് മൃഗങ്ങളെ വ്യാപകമായി വന്യജീവികള്‍ കൊന്നൊടുക്കുന്നു. കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ തോട്ടം തൊഴിലാളിയായ സ്ത്രീയെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+