Get Updates
Get notified of breaking news, exclusive insights, and must-see stories!

കട്ടപ്പനയിലെ ഫേ​സ്​​ബു​ക്ക് പോ​സ്റ്റ് വിവാദം; പ്രതിഷേധം കടുപ്പിച്ച് പ്രവർത്തകർ

കട്ടപ്പനയിലെ ഫേ​സ്​​ബു​ക്ക് പോ​സ്റ്റ് വിവാദം; പ്രതിഷേധം കടുപ്പിച്ച് പ്രവർത്തകർ

ഇടുക്കി: മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന ഫേ​സ്​​ബു​ക്ക് പോ​സ്റ്റ് ഇട്ടതിന് എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്ത സംഭവത്തിൽ പ്രതിഷേധം. ക​ള്ള​ കേ​സ് ചുമത്തി അ​റ​സ്റ്റ് ചെ​യ്​​തു എന്ന് ആരോപിച്ച് പോ​പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന്​ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. പോ​പു​ല​ർ ഫ്ര​ണ്ട് നെ​ടു​ങ്ക​ണ്ടം ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലാണ് പ്രതിഷേധം.

ഈ പ്രതിഷേധത്തിൽ പ്ര​വ​ർ​ത്ത​ക​ർ ക​ട്ട​പ്പ​ന പൊ​ലീ​സ് സ്റ്റേ​ഷ​ന്​ മു​ന്നി​ൽ ത​ടി​ച്ചു​ കൂ​ടി. തുടർന്ന് മു​ദ്രാ​വാ​ക്യം വിളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, എ​സ് .​ഡി.​ പി .​ഐ പ്ര​വ​ർ​ത്ത​ക​ർ ക​ട്ട​പ്പ​ന ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

crime

കട്ടപ്പന കൊ​ല്ലം​പ​റ​മ്പി​ൽ ഉ​സ്​​മാ​നെ (41) ആ​ണ്​ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട്ട​പ്പ​ന​യി​ൽ മൊ​ബൈ​ൽ ഷോ​പ് ന​ട​ത്തു​ന്ന വ്യക്തായാണ് ഇയാൾ. സൈ​ബ​ർ സെ​ല്ലി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മണിയോടെ പോലീസ് അ​റ​സ്റ്റ് രേഖപ്പെടുത്തി. ജാ​മ്യ​മി​ല്ലാ വ​കു​പ്പ്​ ചു​മ​ത്തി ആണ്​ കേ​സ് എടുത്തിരിക്കുന്നത്. ഇയാളെ​ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

അതേ സമയം, മലപ്പുറം വണ്ടൂരിൽ ജീവ കാരുണ്യ പ്രവർത്തകൻ പൊലീസ് അറസ്റ്റ് ചെയ്തു. സുശാന്ത് നിലമ്പൂരിനെ ആണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വഴി തർക്കവുമായി ബന്ധപ്പെട്ട മർദിച്ചു എന്ന് അയൽവാസിയുടെ പരാതിയിൽ ആണ് അറസ്റ്റ്. എന്നാൽ, 2018 ലെ കേസിൽ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തെക്കും പാടത്തെ സുശാന്തിൻ്റെ വീട്ടിൽ നിന്ന് ഇന്ന് 6.30 ന് വണ്ടൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. 2018 ഫെബ്രുവരി 18 നാണ് കേസിസ് ആസ്പദമായ സംഭവം നടന്നത്. അയൽവാസിയായ കാക്കപ്പരത സുഭാഷിനെ തർക്കത്തിൻ്റെ പേരിൽ മർദ്ദിച്ചു എന്നാണ് പരാതി. എന്നാൽ, കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. നിലവിൽ പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+