ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഎം മണി 4000 വോട്ടിന് തോല്‍ക്കും; ഫ്രാന്‍സിസ് ജോര്‍ജിന് ഭൂരിപക്ഷം 8000; അഞ്ചും നേടും: യുഡിഎഫ്

Google Oneindia Malayalam News

തൊടുപുഴ: ഹൈറേഞ്ചില്‍ ഇത്തവണ ആര് വിജയക്കൊടി പാറിക്കുമെന്ന ജനഹിതമറിയാന്‍ രണ്ടാഴ്ച കൂടി ഇനിയും ബാക്കിയുണ്ടെങ്കിലും വലിയ അവകാശവാദങ്ങളാണ് എല്‍ഡിഎഫും യുഡിഎഫും ഇതിനോടകം തന്നെ നടത്തിയിരിക്കുന്നത്. ജില്ലയിലെ അഞ്ചില്‍ നാല് മണ്ഡലങ്ങളാണ് എല്‍ഡിഎഫ് വിജയം ഉറപ്പിക്കുന്നത്. തൊടുപുഴ മാത്രമാണ് പ്രതീക്ഷയ്ക്ക് അപ്പുറത്ത് നില്‍ക്കുന്ന മണ്ഡലം. പിജെ ജോസഫ് വിജയിച്ചാലും ഭൂരിപക്ഷം നന്നേ കുറയുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. അതേസമയം മറുവശത്ത് യുഡിഎഫ് ആവട്ടെ എംഎം മണിയുടെ ഉടുമ്പന്‍ചോല ഉള്‍പ്പടെ എല്ലായിടത്തും വിജയം ഉറപ്പാണെന്നാണ് അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

2016 ല്‍

2016 ല്‍

2016 ലെ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഇടുക്കി, തൊടുപുഴ എന്നീ രണ്ട് ജില്ലകളില്‍ മാത്രമായിരുന്നു യുഡിഎഫിന് ജയിക്കാന്‍ സാധിച്ചത്. ശേഷിക്കുന്ന മൂന്ന് മണ്ഡലങ്ങളായ ദേവികുളത്തും, പീരുമേട്ടിലും ഉടുമ്പന്‍ചോലയിലും ഇടതുമുന്നണി വിജയിച്ചു. പിന്നീട് കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ഇടുക്കിയിലെ കക്ഷി നില യുഡിഎഫ്-1, എല്‍ഡിഎഫ് 4 എന്നായി.

 തിരിച്ച് വരവ്

തിരിച്ച് വരവ്

എന്നാല്‍ ഇത്തവണ ജില്ലയില്‍ മുന്നണിക്ക് വലിയ തിരിച്ച് വരവ് ഉണ്ടാകുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ജില്ലയിലെ പൊതുവെ പോളിങ് ശതമാനം കുറഞ്ഞെങ്കിലും അത് ഇത്തവണ തങ്ങള്‍ക്ക് തിരിച്ചടിയാവില്ലെന്നാണ് ബൂത്ത് തലത്തില്‍ നിന്നുള്ള വിവരങ്ങള്‍ വിലയിരുത്തിയ ശേഷം യുഡിഎഫ് അഭിപ്രായപ്പെടുന്നത്.

പീരുമേട്ടില്‍

പീരുമേട്ടില്‍


യുഎഡിഎഫിന്റെ മണ്ഡലം തല അവലോകനം പൂർത്തിയായപ്പോൾ 5 സീറ്റിലും വിജയമാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. പീരുമേട്ടില്‍ സിറിയക് തോമസ് 5000 വോട്ടുകൾക്ക് വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ തവണ സിപിഐയിലെ ഇഎസ് ബിജിമോളോട് 314 വോട്ടുകള്‍ക്കായിരുന്നു സിറിയക് തോമസിന്‍റെ തോല്‍വി.

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

ഇത്തവണ ഇഎസ് ബിജിമോള്‍ക്ക് പകരം വാഴൂര്‍ സോമനെയാണ് സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം സഹകരിച്ചില്ലെന്ന പരാതി എല്‍ഡിഎഫില്‍ നിന്ന് തന്നെ ഉയര്‍ന്ന് വരുന്നതും യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

ദേവികുളം പിടിക്കും

ദേവികുളം പിടിക്കും

കഴിഞ്ഞ മൂന്ന് തവണയായി സിപിഎം വിജയിക്കുന്ന ദേവികുളം മണ്ഡലം ഇത്തവണ തിരിച്ച് പിടിക്കാന്‍ സാധിക്കും. പുതുമുഖമായ ഇടത് സ്ഥാനാര്‍ത്ഥി രാജയ്ക്കെതിരെ മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ ഡി കുമാറിന് സാധിച്ചിട്ടുണ്ട്. 5000 വോട്ടിനെങ്കിലും ഇവിടെ വിജയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

ഉടുമ്പന്‍ചോലയില്‍

ഉടുമ്പന്‍ചോലയില്‍

ഏറ്റവും വലിയ അട്ടിമറിയുണ്ടാവുക ഉടുമ്പന്‍ചോലയിലാണ്. ഇവിടെ മന്ത്രി എംഎം മണിക്കെതിരെ 4000 വോട്ടിനെങ്കിലും വിജയിക്കാന്‍ ഇഎം അഗസ്തിക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ സേനാപതി വേണുവിനെതിരെ 1109 വോട്ടുകല്‍ക്ക് മാത്രമായിരുന്നു എംഎം മണിയുടെ വിജയം.

ഇടുക്കിയില്‍

ഇടുക്കിയില്‍

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ മുന്നണി മാറിയെങ്കിലും യുഡിഎഫിന് ആശങ്കയൊന്നും ഇല്ല. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം മുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ലെങ്കിലും ഫ്രാൻസിസ് ജോർജ് 5000 മുതല്‍ 8000 വോട്ടിനും വിജയിക്കുമെന്നാണ് വിലയിരുത്തൽ. ഫ്രാന്‍സിസ് ജോര്‍ജിന് വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകളാണ് ഭൂരിപക്ഷത്തിലെ ഈ പ്രതീക്ഷയ്ക്ക് കാരണം.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

2016 ലെ തിരഞ്ഞെടുപ്പിലും ഫ്രാന്‍സിസ് ജോര്‍ജും റോഷി അഗസ്റ്റിനും തമ്മില്‍ നേര്‍ക്ക് നേരുള്ള പോരാട്ടമായിരുന്നു ഇടുക്കിയില്‍. അന്ന് യുഡിഎഫിന് വേണ്ടി മത്സരിച്ച റോഷി അഗസ്റ്റിന്‍ 9323 വോട്ടുകള്‍ക്കായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ നിന്നും ജനവിധി തേടുന്നത്.

തൊടുപുഴയില്‍

തൊടുപുഴയില്‍

തൊടുപുഴയില്‍ പിജെ ജോസഫിന്‍റെ വിജയത്തില്‍ യുഡിഎഫിന് സംശയമൊന്നും ഇല്ല. എന്നാല്‍ ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ സംശയങ്ങല്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ തവണ 45000 ത്തിന് മുകളില്‍ പോയ ഭൂരിപക്ഷം ഇത്തവണ 15000 ത്തിലേക്ക് ഇടിയുമെന്നാണ് കണക്ക് കൂട്ടല്‍. എന്‍ഡിഎ ഇത്തവണയും ജില്ലയില്‍ കാര്യമായ മുന്നേറ്റം നടത്തില്ലെന്നും യുഡിഎഫ് വിലയിരുത്തുന്നു.

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

Idukki
English summary
kerala assembly election 2021; will win 5 seats in idukki: congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X