ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഉരുള്‍പൊട്ടലില്‍: 51 പേര്‍ മരിച്ചെന്ന് കണക്കുകള്‍!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പ്രകൃതിക്ഷോഭം മൂലം ജില്ലയില്‍ ഇതേവരെ 51 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇതില്‍ കൂടുതല്‍ ആളുകളും മരിച്ചത് ഉരുള്‍പൊട്ടലിലാണ്. 42 പേരാണ് ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞുംവീണ് മരിച്ചതെങ്കില്‍ മൂന്നുപേര്‍ ജില്ലയില്‍ മുങ്ങി മരിച്ചു. ബാക്കിയുള്ളവര്‍ മരങ്ങള്‍ കടപുഴകിയും വൈദ്യുതി ആഘാതമേറ്റും മരിച്ചവരാണ്. ജില്ലയില്‍ കാണാതായവരുടെ എണ്ണം എട്ടാണ്. 51 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. കാണാതായവര്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരാണ്.

ഇവര്‍ക്കായുള്ള തിരച്ചില്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. ജില്ലയില്‍ കാലവര്‍ഷത്തില്‍ ഇതേവരെ 389 വീടുകള്‍ പൂര്‍ണമായി നശിച്ചു. 1732 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വാസയോഗ്യമല്ലാത്ത വീടുകളും നിരവധിയാണ്. റോഡുകളുടെ പുനരുദ്ധാരണമാണ് ഇടുക്കി നേരിടുന്ന മറ്റൊരു വെല്ലുവിളി ദേശീയ സംസ്ഥാനപാതകള്‍ പലയിടങ്ങളിലും ഒലിച്ചു പോയതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.

idukkifloods-1

Recommended Video

cmsvideo
വെള്ളമിറങ്ങിയ വീട്ടില്‍ 35 പാമ്പുകള്‍ | Oneindia Malayalam

മണ്ണുവീണുകിടക്കുന്ന റോഡുകളിലെല്ലാം ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അടിമാലി, കത്തിപ്പാറ, പന്നിയാര്‍കുട്ടി, പനംകുട്ടി, തുടങ്ങി നിരവധി മേഖലകളില്‍ പുതിയ റോഡുകള്‍ തന്നെ നിര്‍മ്മിക്കേണ്ടതുണ്ട്. ഗ്രാമീണ റോഡുകളില്‍ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ഇനിയും ദിവസങ്ങളോളം എടുക്കും.

Idukki
English summary
kerala floods- cause of casualities in idukki due to land slide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X