ഇക്കുറി ഇടുക്കിയുടെ സമയം മോശം! ടൂറിസം മേഖലക്ക് കനത്ത നഷ്ടം, മൂന്നാറില്‍ പ്രളയകാലത്ത് സംഭവിച്ചത്!

മൂന്നാര്‍: പ്രളയക്കെടുതികളില്‍ കനത്ത നാശനഷ്ടങ്ങളിലൂടെയാണ് ഇടുക്കി ജില്ല കടന്നുപോകുന്നത്. അതിവേഗത്തില്‍ മറ്റുജില്ലകളുടെ ദുരതികാഴ്ചകള്‍ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയപ്പോള്‍ വാര്‍ത്തകള്‍പോലും പുറംലോകത്തറിയാന്‍ സാധിക്കാത്തവിധം ഇടുക്കി ഒറ്റപ്പെട്ടു പോയിരുന്നു. മരണ കണക്കുകളില്‍ ഇടുക്കിയില്‍ മാത്രം മരിച്ചത് 55പേര്‍. അതുകൊണ്ടുതന്നെ ഇടുക്കിക്ക് ഇതൊരു മോശം സമയമാണെന്നും പറയേണ്ടിയിരിക്കുന്നു.
മൂന്നാര്‍ എന്ന വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രഢിയും ശോഭയും അല്‍പം മങ്ങിയിരിക്കുന്നു പ്രളയകെടുതില്‍. ഒരു തിരിച്ചുവരവ് മൂന്നാറിനേ സംബന്ധിച്ച് എളുപ്പമാണെങ്കിലും പ്രളയം നല്‍കിയ മുറിവ് ചെറുതല്ല.99തിലെ പ്രളയമാണ് മൂന്നാര്‍ കണ്ടതില്‍വെച്ച് എറ്റവും വലിയ പ്രളയകെടുതി. ഒരുനൂറ്റാണ്ടിനോടടുക്കുമ്പോള്‍ അതിലും വലിയൊരു പ്രളയം വീണ്ടും മൂന്നാറിലെ തകിടം മറിച്ചു.പലതും ഇനി ആദ്യമുതല്‍ തുടങ്ങണം.
വീടുകള്‍, മൂന്നാര്‍ കോളേജ്, ലയങ്ങള്‍ തൂക്കുപാലം. അങ്ങനെ പഴമയുടെ പലപ്രതീകങ്ങളും ഇനി മൂന്നാറിന് പുതുതായി രൂപികരിക്കേണ്ടതുണ്ട്. നീലക്കുറിഞ്ഞി വസന്തം കാത്തിരുന്ന ടൂറിസംമേഖലയെയും പ്രളയം തിരികെ വിളിച്ചു. ടൂറിസത്തിന് ഇനി നഷ്ടങ്ങളുടെ കണക്കുകള്‍ രേഖപെടുത്താനുണ്ടാകും.എങ്കിലും മൂന്നാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നത് ഉറപ്പാണ്.