ഉരുള്‍പൊട്ടലില്‍ മരിച്ച 5 അംഗ കുടുംബത്തിന്റെ 15 പവന്‍ സ്വര്‍ണം നഷ്ടമായെന്ന് പരാതി; അലമാര തകര്‍ന്ന നിലയില്‍
കുടയത്തൂർ: ഉരുൾപൊട്ടലിൽ മരിച്ച 5 അംഗ കുടുംബത്തിന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ഇവരുടെ 15 പവനോളം സ്വർണം നഷ്ടപ്പെട്ടതായി ആണ് ബന്ധുക്കൾ പറഞ്ഞത്. പണയത്തിലിരുന്ന സ്വർണം അടുത്തിടെ തിരിച്ചെടുത്തിരുന്നു. ഇതു ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നതായി ആണ് ആദ്യം കരുതിയത്.
എന്നാൽ ഇന്നലെ ബാങ്കിൽ എത്തി പരിശോധിച്ചപ്പോഴാണ് മസംഭവം പുറത്തുവന്നത്. ലോക്കറിൽ സ്വർണമില്ലെന്ന് കണ്ടെത്തി. ഉരുൾപൊട്ടിയപ്പോൾ വീട്ടിലുണ്ടായിരുന്ന മൂന്ന് അലമാരകൾ ഒഴുക്കിൽ പെട്ടു പോയിരുന്നു. ഇതിൽ ഒരെണ്ണം തകർന്ന നിലയിലായിരുന്നു. ഈ അലമാരയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.

അലമാരയിലുണ്ടായിരുന്ന മറ്റു രേഖകൾ ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. മരിച്ചവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണം കൂടാതെ പൊട്ടിപ്പോയ രണ്ട് ചെറിയ മാലകളാണ് ഉരുൾപൊട്ടിയ ദിവസം ലഭിച്ചത്. ഈ രണ്ട് പവനോളം പൊട്ടിയ സ്വർണം ഗ്രാമപ്പഞ്ചായത്ത് അംഗം പുഷ്പ വിജയന്റെ കൈവശം ഉണ്ട്. ഇത് ബന്ധുക്കളുടെ ആവശ്യപ്രകാരം പഞ്ചായത്ത് അംഗം തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ബാക്കിയുള്ള സ്വർണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നഷ്ടപ്പെട്ട സ്വർണം ചെളിയിൽ താഴ്ന്നു പോയതാണോ എന്നും സംശയിക്കുന്നുണ്ട്.
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി
ഉരുൾപൊട്ടലിനെ തുടർന്ന് വീട് തകർന്ന് മണ്ണിനടിയിൽപ്പെട്ടിരുന്നു. പിന്നീടാണ് അഞ്ചു പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.ഇടുക്കി കുടയത്തൂർ സംഗമം കവല മാളിയേക്കൽ കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. സംഭവത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. ആദ്യം മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഞ്ഞിന്റെയും അമ്മയുടെയും മൃതദേഹം ഒരുമിച്ച് കിട്ടി. ഇരുവരും ഒരുമിച്ച് ഉറങ്ങാൻ കിടന്നതാണ്. കിടക്കയോട് കൂടി 40 മീറ്റർ ഒലിച്ചെത്തുകയായിരുന്നു. കൈകൊണ്ട് മണ്ണ് മാന്തിയാണ് ഇവരെ കണ്ടെത്തിയത്.












Click it and Unblock the Notifications