ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു: ചങ്കിടിച്ച് പെരിയാര്‍ നിവാസികള്‍, ജലനിരപ്പ് 126 അടി!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: സമയബന്ധിതമായി നടത്തി വരുന്ന അറ്റകുറ്റപ്പണികളും പരിശോധനകളും നടക്കാന്‍ വൈകുന്നതിനൊപ്പം അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് പെരിയാര്‍ നിവാസികളെ ആശങ്കയിലാഴ്ത്തുന്നു. നിലവില്‍ ഇടുക്കി ജില്ലയില്‍ മഴതുടരുന്ന പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ജനനിരപ്പ് 126 അടിക്കു മുകളിലേക്ക് ഉയര്‍ന്നു.

കാലവര്‍ഷം തുടങ്ങി പതിനഞ്ചു ദിവസംമാത്രം പിന്നിടുമ്പോള്‍ കാലങ്ങള്‍ക്ക് ശേഷമാണ് ഇത്രവേഗം ജലനിരപ്പ് ഉയര്‍ന്നതെന്നതെന്നതാണ് യാഥാര്‍ത്ഥ്യം. തമിഴ്‌നാടിന്റെ വിവിധ ഇടങ്ങളില്‍ മഴപെയ്യുന്നതും സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 141 അടിവരെ വെള്ളം ഉയരാനുള്ള സാഹചര്യവും നിലവിലുണ്ട്. മുല്ലപെരിയാര്‍ സമരസമതിയും ജലനിരപ്പ് ഉയരുന്നതിലുള്ള ആശങ്ക പങ്കുവെച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് സമരസമതി അംഗങ്ങളുടെ ആവശ്യം.

mullapperiyardam

നിലവില്‍ സുപ്രികോടതിയുടെ നിര്‍ദ്ദേശ പ്രകാരം രൂപികരിച്ചിട്ടുള്ള മേല്‍നോട്ട സമിതിയും പരിശോധന നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ തയ്യാറായിട്ടില്ല. മേല്‍നോട്ട സമിതിയുടെ കൃത്യമായൊരിടപെടല്‍ ഉണ്ടാകാത്തതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിലെ സ്പില്‍വേ ഷട്ടറുകളുടെ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്ന കേരളത്തിന്റെ ആവശ്യവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വള്ളക്കടവു മുതല്‍ വെള്ളിലാംകണ്ടം വരെയുള്ള പ്രദേശത്തെ ജനങ്ങള്‍ വളരെ ആശങ്കയോടെയാണ് കഴിയുന്നതെന്നും തീരത്തുള്ള ആളുകള്‍ വളരെയധികം ബുദ്ധിമുട്ടുമെന്നും എത്രയും വേഗം സര്‍ക്കാര്‍തല ഇടപെടല്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ ഉണ്ടാകണമെന്നുമാണ് പ്രദേശവാസികളുടെയും സമരസമതിയുടെയും ആവശ്യം.

Idukki
English summary
local news idukki-Water level in Mullapperiyar dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X